ദുബായ് : ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജ പദ്ധതിയായ (കോണ്‍സന്‍ട്രേറ്റഡ് സോളാര്‍ പവര്‍ പ്രൊജക്ട്-സി.എസ്.പി.) ദുബായില്‍ വരുന്നു.
ഈ സൗരോര്‍ജ്ജ പദ്ധതി ദുബായിലെ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സോളാര്‍ പാര്‍ക്കിന്റെ നാലാം ഘട്ടമായാണ് അവതരിപ്പിക്കുന്നത്. മൂന്ന് ഹൈബ്രിഡ് സാങ്കേതികവിദ്യകളുള്ള ഈ പവര്‍ പ്രൊജക്ടിന് 44 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുണ്ട്.ആകെ 950 മെഗാവാട്ടിന്റേതാണ് നാലാംഘട്ടം. ഇതുവഴി 3,20,000 വീടുകള്‍ക്ക് ശുദ്ധോര്‍ജം ലഭ്യമാക്കാന്‍ ഇതുവഴി സാധിക്കും. സൂര്യന്റെ ചലനം ട്രാക്ക് ചെയ്യുന്ന 70,000 ഹീലിയോസ്റ്റാറ്റുകളും പദ്ധതിയിലണ്ട്.
യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.ഈ പുതിയ സൗരോര്‍ജ പദ്ധതി ദുബായില്‍ നടന്നുകൊണ്ടിരിക്കുന്ന യു.എന്‍. കാലാവസ്ഥാ ഉച്ചകോടിയുടെ (കോപ് 28) ലക്ഷ്യങ്ങളുമായി യോജിപ്പിക്കുമെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.പുതിയ പദ്ധതിയെക്കുറിച്ച് ദുബായ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി (ദേവ) ഡയറക്ടര്‍ സഈദ് മുഹമ്മദ് അല്‍ തായര്‍ ശൈഖ് മുഹമ്മദിന് പദ്ധതിയെക്കുറിച്ച് വിശദമായ വ്യക്തമായി വിവരിച്ചു.
ദുബായുടെ ഒന്നാം ഉപഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ദുബായ് സുപ്രീം കൗണ്‍സില്‍ ഓഫ് എനര്‍ജി ചെയര്‍മാന്‍ ശൈഖ് അഹമ്മദ് ബിന്‍ സഈദ് അല്‍ മക്തൂം, ദുബായ് പോര്‍ട്ട് ആന്‍ഡ് ബോര്‍ഡേഴ്സ് സെക്യൂരിറ്റി കൗണ്‍സില്‍ ചെയര്‍മാന്‍ ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉള്‍പ്പെടെ ഒട്ടേറെപേര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ലോകത്തിലെ ഏറ്റവും വലിയ സോളാര്‍ പവര്‍ പ്രൊജക്ട് ദുബായില്‍