ഖത്തര്‍ ലോകകപ്പ് നേട്ടത്തോടെ തന്റെ ചിരകാല സ്വപ്‌നം പൂര്‍ത്തീകരിച്ചിരിക്കുകയാണ് ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസ്സി. കരിയറില്‍ എല്ലാ പ്രധാന ട്രോഫികളും പുരസ്‌കാരങ്ങളും അര്‍ജന്റീനക്കാരന്‍ നേടിയിട്ടു?ണ്ടെങ്കിലും, മെസ്സി ഇനിയും പന്ത് തട്ടണമെന്ന് തന്നെയാണ് ആരാധകര്‍ക്ക്. ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയുടെ ആഗ്രഹവും അതുതന്നെയാണ്.
ലയണല്‍ മെസ്സി 2026 ലോകകപ്പിലും പങ്കെടുക്കമണമെന്ന് തന്റെ പ്രതീക്ഷ ഫിഫ പ്രസിഡന്റ് പരസ്യമായി പ്രകടിപ്പിച്ചിരിക്കുകയാണ്. 2026 ലോകകപ്പിലും 2030 ലോകകപ്പിലും അതിന് ശേഷം 2034 ലോകകപ്പിലും മെസ്സി കളിക്കണമെന്നാണ് ഇന്‍ഫാന്റിനോ പറഞ്ഞത്.
അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കുന്ന കാര്യത്തെ കുറിച്ച് 36 കാരനായ മെസ്സി ഇതുവരെയും ഒരു സൂചനയും നല്‍കിയിട്ടില്ല, അടുത്ത ലോകകപ്പിന്റെ ഭാഗമാകാനുള്ള വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണ് ഫുട്ബാള്‍ മിശിഹാ. അടുത്ത ലോകകപ്പ് അടുക്കുമ്പോഴേക്കും താരത്തിന് പ്രായം 40 തികയും.
കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ സംസാരിക്കവേയാണ് ഫിഫ പ്രസിഡന്റിന് മുന്നില്‍ മെസ്സിയെ കുറിച്ചുള്ള ചോദ്യം വന്നത്. 2026 ലോകകപ്പില്‍ ലയണല്‍ മെസ്സി പങ്കെടുക്കാന്‍ സാധ്യതയുണ്ടോ എന്നായിരുന്നു ചോദ്യം. മറുപടിയായി, ഇന്‍ഫാന്റിനോ അക്കാര്യത്തില്‍ തനിക്കുള്ള തീവ്രമായ ആഗ്രഹം പ്രകടിപ്പിച്ചു, ”അടുത്ത ലോകകപ്പിലും അതിനു ശേഷമുള്ള ലോകകപ്പിലും 2034 വരെയും മെസ്സിയെ കാണാന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.” ‘എനിക്ക് ആവശ്യമുള്ളപ്പോള്‍ വരെ’. – അദ്ദേഹം പറഞ്ഞു.
എന്തായാലും ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിലൊരാളെ എളുപ്പം വിട്ടുകളയാന്‍ ഫിഫ പ്രസിഡന്റിന് താല്‍പര്യമില്ലെന്ന് ചുരുക്കം. 2034 ആവുമ്പോഴേക്കും ഇന്റര്‍ മിയാമി ഫോര്‍വേഡിന് വയസ് 47 തികയും. എങ്കിലും 2026 ലോകകപ്പിനെ സംബന്ധിച്ചിടത്തോളം, ലയണല്‍ മെസ്സിക്ക് നന്നായി കളിക്കാന്‍ കഴിയുമെന്ന് അദ്ദേഹത്തിന്റെ സഹതാരം പോലും വിശ്വസിക്കുന്നുണ്ട്.
‘മെസ്സി 2034 ലോകകപ്പ് വരെ കളിക്കണം’; ആഗ്രഹമറിയിച്ച് ഫിഫ പ്രസിഡന്റ്