കാളിദാസ് ജയറാം നായകനാകുന്ന രജനി നാളെ തിയേറ്ററുകളിലെത്തുന്നു

കാളിദാസ് ജയറാം നായകനാകുന്ന രജനി നാളെ തിയേറ്ററുകളിലെത്തുന്നു

കാളിദാസ് ജയറാം നായകനാകുന്ന പുതിയ ചിത്രം ‘രജനി’യുടെ പ്രീ-റിലീസ് ടീസര്‍ പുറത്തിറങ്ങി. ഡിസംബര്‍ 8-ന് ചിത്രം തിയേറ്ററുകളില്‍ എത്തും. പരസ്യ കലാരംഗത്തെ പ്രഗല്‍ഭരായ നവരസ ഗ്രൂപ്പ്, നവരസ ഫിലിംസിന്റെ ബാനറില്‍ ശ്രീജിത്ത് കെ.എസ്, ബ്ലെസി ശ്രീജിത്ത് എന്നിവര്‍ നിര്‍മിച്ച് നവാഗതനായ വിനില്‍ സ്‌കറിയ വര്‍ഗ്ഗീസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘രജനി’.

മലയാളത്തിലും തമിഴിലുമായി എത്തുന്ന ദ്വിഭാഷ ചിത്രമായ’രജനി കാളിദാസ് ജയറാം നായകവേഷത്തില്‍ എത്തുന്ന ഒരു ഇന്‍വെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലറാണ്. സൈജു കുറുപ്പ്, നമിത പ്രമോദ്, ലക്ഷ്മി ഗോപാലസ്വാമി, റെബ മോണിക്ക ജോണ്‍, അശ്വിന്‍ കുമാര്‍, ശ്രീകാന്ത് മുരളി, വിന്‍സന്റ് വടക്കന്‍, രമേശ്, രാമു, ഷോണ്‍ റോമി, കരുണാകരന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

ഛായാഗ്രഹണം ആര്‍.ആര്‍ വിഷ്ണു, എഡിറ്റര്‍- ദീപു ജോസഫ്. സംഭാഷണം- വിന്‍സെന്റ് വടക്കന്‍, സംഗീതം 4 മ്യൂസിക്സ്,സൗണ്ട് ഡിസൈനര്‍ രംഗനാഥ് രവി, ക്രിയേറ്റീവ് ഡയറക്ടര്‍ ശ്രീജിത്ത് കോടോത്ത്, തമിഴ് സംഭാഷണം ഡേവിഡ് കെ രാജന്‍, കല- ആഷിക്ക് എസ്., മേക്കപ്പ്- റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം- ധന്യ ബാലകൃഷ്ണന്‍, സംഘട്ടനം അഷ്റഫ് ഗുരുക്കള്‍, നൂര്‍ കെ, ഗണേഷ് കുമാര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജാവേദ് ചെമ്പ്, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് വിനോദ് പി എം,വിശാഖ് ആര്‍ വാര്യര്‍. അസോസിയേറ്റ് പ്രൊഡ്യൂസര്‍ അഭിജിത്ത് എസ് നായര്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് ഷമീജ് കൊയിലാണ്ടി, ശക്തിവേല്‍, ഡി ഐ കളറിസ്റ്റ് രമേശ് സി പി, മിക്സിങ് എന്‍ജിനീയര്‍ വിപിന്‍ നായര്‍, പി ആര്‍ ഓ – മഞ്ജു ഗോപിനാഥ്, സ്റ്റില്‍സ് രാഹുല്‍രാജ് ആര്‍, പ്രമോഷന്‍ സ്റ്റില്‍സ് ഷാഫി ഷക്കീര്‍.

 

 

 

 

കാളിദാസ് ജയറാം നായകനാകുന്ന രജനി നാളെ തിയേറ്ററുകളിലെത്തുന്നു

 

Kalidas Jayaram starrer Rajini It hits theaters tomorrow

Share

Leave a Reply

Your email address will not be published. Required fields are marked *