ഒരു കാലത്ത് ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളിലെ കുട്ടികള്‍ നേരിട്ടിരുന്ന പൊണ്ണത്തടി, ഇന്ത്യയിലെ കുട്ടികള്‍ക്കിടയിലും വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അമിത ഭാരവും, പൊണ്ണത്തടിയുമുള്ള കുട്ടികള്‍ക്ക് പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ എന്നിവ വരാന്‍ സാധ്യതയേറെയാണ്. പൊണ്ണത്തടിയുടെ കണക്കുകള്‍ പരിശേധിക്കുമ്പോള്‍ ലോകമെമ്പാടും ഇതില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. കുട്ടികള്‍ കൊഴുപ്പ്, ഉയര്‍ന്ന പഞ്ചസാര, ഉപ്പ് എന്നിവ മിതമായി ഉപയോഗിക്കേണ്ടതാണ്. അമിത വണ്ണത്തിന്റെയും അമിത ഭാരത്തിന്റെയും അടിസ്ഥാന കാരണം കഴിക്കുന്ന കലോറിയും ചെലവഴിക്കുന്ന കലോറിയും തമ്മിലുള്ള ഊര്‍ജ്ജ അസന്തുലിതാവസ്ഥയാണ്. ശീതള പാനീയങ്ങള്‍, അമിതമായി ഉപയോഗിക്കുന്നത് പൊണ്ണത്തടിക്കിടയാക്കാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
ഭക്ഷണ സമയഘടന പാലിക്കലും നിര്‍ബന്ധമാണ്. അമിതാഹാരം ഇടയ്ക്കിടെ ആഹാരം കഴിക്കല്‍ എന്നിവയും നിയന്ത്രിക്കേണ്ടതാണ്. ശരീരഭാരം ക്രമാതീതമായി കുറച്ച് ഭാരം ക്രമീകരിച്ചു നിര്‍ത്താന്‍ ഈ രീതികള്‍ നിങ്ങളെ സഹായിക്കും. അതായത് നാരുകളുള്ള ഭക്ഷണം കഴിക്കുക, ദിവസവും പഴങ്ങള്‍, പച്ചക്കറികള്‍, പയര്‍ വര്‍ഗങ്ങള്‍, ധാതുക്കള്‍ എന്നിവയെല്ലാം ശരിയായ അളവില്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക, കൊഴുപ്പു കലര്‍ന്ന ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കുക.
ഭക്ഷണ ക്രമീകരണത്തോടൊപ്പം ചിട്ടയായ ജീവിത ശൈലികളും വളര്‍ത്തിയെടുക്കാം. വീട്ടിലെ ഭക്ഷണത്തിന് പ്രാധാന്യം നല്‍കുക. പോഷക സമൃദ്ധമായ പ്രഭാത ഭക്ഷണം നല്ല അളവില്‍ കഴിക്കാന്‍ കുട്ടികളെ ശീലിപ്പിക്കുക. ഇത്തരം കാര്യങ്ങള്‍ മെഡിക്കല്‍ വിദഗ്ധന്റെ ഉപദേശത്തോടെ പിന്തുടരാന്‍ ശ്രമിച്ചാല്‍ പൊണ്ണത്തടി നിയന്ത്രിച്ച് കൊണ്ടുപോകാന്‍ സാധിക്കും.