ഗോരഖ്പുര്‍: ഇന്ത്യക്കു പകരം ഭാരത് എന്ന് ഔദ്യോഗിക ലെറ്റര്‍ഹെഡില്‍ ഉപയോഗിക്കാന്‍ ഒരുങ്ങി ഗോരഖ്പുര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍. അടുത്ത ഗോരഖ്പുര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ബോര്‍ഡ് യോഗത്തില്‍ ഇതുസംബന്ധിച്ച എക്‌സിക്യുട്ടിവ് കമ്മിറ്റി നിര്‍ദേശം അവതരിപ്പിക്കും. ഇതിന് അംഗീകാരം ലഭിച്ചാല്‍ ഇന്ത്യക്കു പകരം ഭാരത് എന്ന് ഉപയോഗിക്കുന്ന ഉത്തര്‍പ്രദേശിലെ ആദ്യത്തെ മുനിസിപ്പല്‍ കോര്‍പ്പറേഷനാവും ഗോരഖ്പുര്‍.
ബ്രിട്ടിഷ് ഭരണാധികാരികളുടെ കാലത്താണ്് ഇന്ത്യ എന്ന പദം കൊണ്ടുവന്നത്. ”പുരാതനകാലം മുതലേ ഭാരത് എന്ന നാമം ഉപയോഗിക്കുന്നുണ്ടെന്നും. കൊളോണിയല്‍ അടിമത്തത്തിന്റെ അടയാളം ഉപേക്ഷിക്കാന്‍ സമയമായെന്നും” ഗോരഖ്പുര്‍ മേയര്‍ മംഗ്ലേഷ് ശ്രീവാസ്തവ പറഞ്ഞു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമാണ് ഗോരഖ്പുര്‍. എല്ലാ അംഗങ്ങളും പുതിയ നിര്‍ദേശത്തോടു യോജിപ്പു പ്രകടിപ്പിച്ചതായി ബിജെപി അംഗം അജയ് റായ് പറഞ്ഞു. എസ്പി സഭാംഗം സയുല്‍ ഇസ്‌ലാമും തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നു വ്യക്തമാക്കി.
ലെറ്റര്‍ഹെഡില്‍ ഇന്ത്യക്ക് പകരം ഭാരത്
നീക്കവുമായി ഗോരഖ്പുര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍