മൈലേജ് കാരണം ഈ കാറിനായി ബുക്ക് ചെയ്ത് കാത്തിരിക്കുന്നത് 67,000 പേര്‍

മൈലേജ് കാരണം ഈ കാറിനായി ബുക്ക് ചെയ്ത് കാത്തിരിക്കുന്നത് 67,000 പേര്‍

കുടുംബത്തോടൊപ്പം സുഖകരമായി യാത്ര ചെയ്യാന്‍ കൊതിക്കുന്നവര്‍ ചെറുകാറുകളില്‍ നിന്ന് മാറി ഒന്നുകില്‍ എംപിവികളോ അല്ലെങ്കില്‍ 7 സീറ്റര്‍ എസ്യുവികളോ തേടിക്കൊണ്ടിരിക്കുകയാണ്. മികച്ച സ്പേസും, കംഫര്‍ട്ടും, താങ്ങാനാകുന്ന വിലയുമെല്ലാമാണ് മാരുതി കാറുകളുടെ മുഖമുദ്ര. ഇക്കാര്യങ്ങള്‍ എല്ലാം പരിഗണിക്കുമ്പോള്‍ ഇന്ത്യയില്‍ ഇന്ന് ലഭിക്കുന്ന മികച്ച ഫാമിലി കാറുകളില്‍ ഒന്നാണ് മാരുതി എര്‍ട്ടിഗ. വില്‍പ്പന ചാര്‍ട്ടുകളില്‍ മാരുതി എര്‍ട്ടിഗ നടത്തുന്ന പ്രകടനം തന്നെ അതിന് അടിവരയിടുന്നു. 2022-2023 സാമ്പത്തിക വര്‍ഷത്തില്‍ എര്‍ട്ടിഗയുടെ 1,27,679 യൂണിറ്റുകളാണ് മാരുതി സുസുക്കി വിറ്റഴിച്ചത്. എര്‍ട്ടിഗയുടെയും അതിന്റെ പ്രീമിയം ഇരട്ടയായ തഘ6ന്റെയും മികവില്‍ ഇന്ത്യയിലെ എംപിവി സെഗ്മെന്റിലെ 50 ശതമാനം ഓഹരിയും മാരുതി കൈവശപ്പെടുത്തിയിരുന്നു.

2023 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട എംപിവിയായിരുന്നു എര്‍ട്ടിഗ. ഇപ്പോള്‍ മാരുതി എര്‍ട്ടിഗ എംപിവിയുടെ ഓപ്പണ്‍ ബുക്കിംഗ് കണക്കുകള്‍ പുറത്തുവന്നിരിക്കുകയാണ്. 2023 ഡിസംബര്‍ വരെ 67,000 ആണ് മാരുതി സുസുക്കി എര്‍ട്ടിഗയുടെ ഓപ്പണ്‍ ബുക്കിംഗ് കണക്കുകള്‍. പെട്രോള്‍ വേരിയന്റുകളെ അപേക്ഷിച്ച് 7 സീറ്റര്‍ എംപിവിയുടെ സിഎന്‍ജി പതിപ്പുകള്‍ക്കുള്ള ഡിമാന്‍ഡും കാത്തിരിപ്പ് കാലയളവും താരതമ്യേന കൂടുതലാണെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്.

2022 മാര്‍ച്ച് 15-നാണ് മാരുതി സുസുക്കി പുതുക്കിയ എര്‍ട്ടിഗ രാജ്യത്ത് അവതരിപ്പിച്ചത്. LXi, VXi, ZXI എന്നിങ്ങനെ നാല് വേരിയന്റുകളില്‍ എംപിവി ഏഴ് എക്സ്റ്റീരിയര്‍ കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. പേള്‍ മെറ്റാലിക് ഓട്ടം റെഡ്, ഡിഗ്നിറ്റി ബ്രൗണ്‍, മെറ്റാലിക് മാഗ്മ ഗ്രേ, പേള്‍ മെറ്റാലിക് ഓക്സ്ഫോര്‍ഡ് ബ്ലൂ, പേള്‍ ആര്‍ട്ടിക് വൈറ്റ്, സ്പ്ലെന്‍ഡിഡ് സില്‍വര്‍, പേള്‍ മിഡ്‌നൈറ്റ് ബ്ലാക്ക് എന്നിവ ഉള്‍പ്പെടുന്നു.

102 bhp പവറും 137 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് എര്‍ട്ടിഗയ്ക്ക് കരുത്ത് പകരുന്നത്.എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഗിയര്‍ബോക്‌സുമായി ജോടിയാക്കുന്നു. സിഎന്‍ജി പവര്‍ട്രെയിന്‍ 87 യവു പവറും 121.5 ചാ ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായാണ് വരുന്നത്.മാരുതി സുസുക്കി എര്‍ട്ടിഗ എംപിവി ലിറ്ററിന് 20.51 മുതല്‍ 26.11 കിലോമീറ്റര്‍ വരെ മികച്ച മൈലേജ് നല്‍കുന്നു. 27 കിലോമീറ്ററിനടുത്ത് മൈലേജ് ലഭിക്കുന്നതിനാല്‍ എര്‍ട്ടിഗയുടെ സിഎന്‍ജി വേരിയന്റിനാണ് ഡിമാന്‍ഡ് കൂടുതല്‍. പുതുതലമുറയെ ആകര്‍ഷിക്കുന്ന നിരവധി ഫീച്ചറുകള്‍ ഈ മാരുതി സുസുക്കി കാറിലുണ്ട്. ടേണ്‍-ബൈ-ടേണ്‍ നാവിഗേഷനോട് കൂടിയ 7 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഇതിന് ലഭിക്കുന്നു.

 

4 എയര്‍ബാഗുകള്‍, ഇബിഡി (ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍), എബിഎസ് (ആന്റിലോക്ക് ബ്രേക്കിംഗ് സിസ്റ്റം) എന്നിവയാണ് പ്രധാന സേഫ്റ്റി ഫീച്ചറുകള്‍. ടൊയോട്ട ഇന്നോവ ക്രിസ്റ്റ, കിയ കാരന്‍സ്, മഹീന്ദ്ര മറാസോ എന്നിവ ഈ കാറിന്റെ ശക്തമായ എതിരാളികളാണ്. കാര്‍ ബുക്ക് ചെയ്ത് കാത്തിരിക്കുന്ന ഉപഭോക്താക്കള്‍ക്ക് ആശ്വാസമേകി അടുത്തിടെ എര്‍ട്ടിഗയുടെ ഉല്‍പ്പാദനം കമ്പനി വര്‍ധിപ്പിച്ചിരുന്നു. 8.64 ലക്ഷം മുതല്‍ 13.08 ലക്ഷം രൂപ വരെയാണ് എര്‍ട്ടിഗയുടെ എക്‌സ്‌ഷോറൂം വില.

 

മൈലേജ് കാരണം ഈ കാറിനായി ബുക്ക് ചെയ്ത് കാത്തിരിക്കുന്നത് 67,000 പേര്‍

Share

Leave a Reply

Your email address will not be published. Required fields are marked *