ചെന്നൈയില്‍ പ്രളയ ദുരിതം മരണം 17 കടന്നു

ചെന്നൈയില്‍ പ്രളയ ദുരിതം മരണം 17 കടന്നു

യില്‍ പ്രളയ ദുരിതം മരണം 17 കടന്നുചെന്നൈ: മിഷോങ് ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ മുങ്ങിയ ചെന്നൈയില്‍ ദുരിതങ്ങളുടെ പെരുമഴ. 17 പേരാണ് ഇതുവരെ മരണപ്പെട്ടത്. ചെന്നൈയിലും സമീപപ്രദേശങ്ങളിലും രൂക്ഷമായ കുടിവെള്ള ക്ഷാമം ജനങ്ങളെ ഏറെ ദുരിതത്തിലാക്കുന്നു. വൈദ്യുതിവിതരണം പുനഃസ്ഥാപിക്കാനായില്ല. പ്രളയവും മഴക്കെടുതിയും മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ മരണം കൂടാനാണ് സാധ്യത. ചെന്നൈയില്‍ മാത്രം ലക്ഷക്കണക്കിനാളുകളെയാണ് മാറ്റിപ്പാര്‍പ്പിച്ചത്.

തമിഴ്നാടിന്റെ വിവിധഭാഗങ്ങളിലായി 61,000-ലധികം ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്. കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് വ്യാഴാഴ്ച തമിഴ്നാട് സന്ദര്‍ശിക്കും. ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പ്പേട്ട് എന്നീ പ്രദേശങ്ങളില്‍ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും നല്‍കിയ അവധി നീട്ടിയിട്ടുണ്ട്. അവശ്യസാധനങ്ങളുടെ വിതരണം താറുമാറായത് ജനങ്ങളെ ദുരിതത്തിലാക്കി.പ്രളയബാധിതമേഖലകളില്‍ സന്ദര്‍ശനം നടത്തിയ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ദുരിതാശ്വാസക്യാമ്പുകളില്‍ ഭക്ഷണവും മരുന്നുകളും മറ്റവശ്യവസ്തുക്കളുമെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 5060 കോടി രൂപയുടെ ഇടക്കാല പ്രളയദുരിതാശ്വാസം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിട്ടുണ്ട്.

 

 

 

 

ചെന്നൈയില്‍ പ്രളയ ദുരിതം മരണം 17 കടന്നു

 

 

Share

Leave a Reply

Your email address will not be published. Required fields are marked *