ജേര്‍ണലിസ്റ്റ് ആന്‍ഡ് മീഡിയ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചു

ജേര്‍ണലിസ്റ്റ് ആന്‍ഡ് മീഡിയ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചു

പത്ര, ദൃശ്യ, ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകരുടെ പ്രമുഖ സംഘടനയായ ജേര്‍ണലിസ്റ്റ് ആന്റ് മീഡിയാ അസോസിയേഷന്‍ (ജെഎംഎ) സംസ്ഥാന കമ്മറ്റി പുനഃസംഘടിപ്പിച്ചു.ദേശീയ പ്രസിഡന്റ് വൈശാഖ് സുരേഷ്അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റി തിരഞ്ഞെടുപ്പില്‍ സംസ്ഥാന പ്രസിഡന്റായി മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എം ബി ദിവാകര (കേരള കൗമുദി)നെ സംസ്ഥാന കമ്മിറ്റി ഐക്യകണ്‌ഠേന തീരുമാനിച്ചു. വൈസ് പ്രസിഡന്റമാര്‍ പി.പ്രനീഷ് (ടിപ് ഓഫ് ഇന്ത്യാ ന്യൂസ് ), ഷിബു കൂട്ടുംവാതുക്കള്‍ (ലോക്പാല്‍ മീഡിയ) , സംസ്ഥാന ജനറല്‍ സെക്രട്ടറി കൃഷ്ണകുമാര്‍ (ഇബിഎം ന്യൂസ്), സംസ്ഥാന ട്രഷറര്‍ തൃലോചനന്‍ ( ദേശീയ വാര്‍ത്ത), സെക്രട്ടറിമാരായിജോസഫ് (രാഷ്ട്ര ശബ്ദം), അനില്‍ ഗോപിനാഥ് (ഇബിഎം ന്യൂസ്) റോബിന്‍സണ്‍ (ടിപ് ഓഫ് ഇന്ത്യാന്യൂസ്)മഹി പന്മന (റിയല്‍ടൈം കേരള) മാരയിമുട്ടം രാജേഷ്(പരിവാര്‍ ന്യൂസ്)എന്നിവരെയും സംസ്ഥാന കമ്മിറ്റി അംഗങ്ങളായി ശ്രീ വത്സന്‍ (വിളംബരം, ട്രിവാന്‍ഡ്രം ), വി ടി വര്ഗീസ് (എല്‍സ.കോം പത്തനംതിട്ട),എബി ജെ ജോസ് ( പാല ടൈംസ്,കോട്ടയം), ജെസ്സി വര്‍ക്കി (തമസോമാ,എറണാകുളം), അശോക കുമാര്‍ (കേരള കൗമുദി കൊല്ലം) എ . വി ഷുഹൈബ് (റിയല്‍ മീഡിയ, മലപ്പുറം) എം.സിബഗ്ത്തുള്ള (ജനശബ്ദം ന്യൂസ്, കോഴിക്കോട്), പി . ഡി ദിനു (നളമിദം.കോം, വയനാട് ) വിനോദ് കുമാര്‍ ( രാഷ്ട്ര ശബ്ദം,കണ്ണൂര്‍ എന്നിവരെയുംതിരഞ്ഞെടുത്തു.

ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രിന്റ്- വിഷ്വല്‍മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കിവരുന്ന അവകാശങ്ങള്‍ നല്‍കി വര്‍ക്കിംഗ് ജേണലിസ്റ്റുകളായി അംഗീകരിക്കണമെന്നും അച്ചടി, പ്രക്ഷേപണ മാധ്യമങ്ങളില്‍ അവര്‍ക്ക് ലഭിക്കുന്ന അതേ ആനുകൂല്യങ്ങളും പരിരക്ഷകളും നല്‍കണമെന്നും ജെഎംഎ ദേശീയ പ്രസിഡന്റ് വൈശാഖ് സുരേഷ് ആവശ്യപ്പെട്ടു. ജേര്‍ണലിസ്റ്റ് ആന്‍ഡ് മീഡിയ അസോസിയേഷന്‍ (ജെഎംഎ ) സംസ്ഥാന കമ്മിറ്റി ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.മുഖ്യ ധാര മാധ്യമങ്ങളെ പോലെ തന്നെ ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്ന മാധ്യമങ്ങളായി ഓണ്‍ലൈന്‍ മീഡിയകള്‍ മാറി കഴിഞ്ഞെന്നും, അദ്ദേഹം പറഞ്ഞു.

ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയില്‍തന്നെ മാധ്യമങ്ങളുടെ പ്രവര്‍ത്തനം കുത്തകവല്‍ക്കരണത്തിന് കീഴിലായത് സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന് വിലങ്ങ് തടിയായെന്ന് യോഗത്തെ അഭിസംബോധന ചെയ്ത് സംസ്ഥാന പ്രസിഡന്റ് എം വി ദിവാകരന്‍ പറഞ്ഞു . നേരിന്റെ പാതയില്‍ സഞ്ചരിച്ച മാധ്യമപ്രവര്‍ത്തകര്‍ നല്‍കുന്ന വാര്‍ത്തകള്‍ എഡിറ്റോറിയല്‍ റൂമുകളില്‍ വെട്ടി മുറിച്ച് കോര്‍പ്പറേറ്റുകളുടെ വാക്കുകളാക്കി മാറ്റുന്ന മാധ്യമ സംസ്‌കാരം നിലവില്‍ വന്നു.ആത്മാഭിമാനം പണയം വയ്ക്കാന്‍ കഴിയാത്ത നിരവധി മാധ്യമപ്രവര്‍ത്തകരാണ് അതില്‍ പ്രതിഷേധിച്ചു ജോലി ഉപേക്ഷിച്ചത്. എന്നാല്‍ കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ക്ക് ബദലായി 21-ാം നൂറ്റാണ്ടില്‍ ഓണ്‍ലൈന്‍ മീഡിയ എന്ന നൂതന സംവിധാനം കടന്നുവന്നതോടെ നട്ടെല്ല് പണയം വയ്ക്കാതെ മാധ്യമപ്രവര്‍ത്തനം ചെയ്യാം എന്ന സാഹചര്യമുണ്ടായി.
ഇന്ന് പൊതു വിഷയങ്ങളില്‍ മുഖ്യധാര മാധ്യമങ്ങള്‍ വഹിക്കുന്ന പങ്കിന്റെ പതിന്മടങ്ങ് ആര്‍ജ്ജവത്തോടെയാണ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഇടപെടുന്നതന്നും അദ്ദേഹം പറഞ്ഞു.

 

ജേര്‍ണലിസ്റ്റ് ആന്‍ഡ് മീഡിയ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *