കോഴിക്കോട്: മനുഷ്യചങ്ങലയില്‍ ജില്ലയില്‍ ഒരു ലക്ഷം യുവജനങ്ങളെ അണിനിരത്തുമെന്ന് ഡി.വൈ.എഫ്.ഐ കേന്ദ്ര സെക്രട്ടറിയേറ്റ്.കേന്ദ്ര ജനദ്രോഹ നയങ്ങള്‍ക്കെതിരെ ‘ഇനിയും സഹിക്കാണോ ഈ കേന്ദ്ര അവഗണന ‘റെയില്‍വേ യാത്രാദുരിതത്തിനും, കേന്ദ്രത്തിന്റെ നിയമന നിരോധനത്തിനും, കേരളത്തോടുള്ള സാമ്പത്തിക ഉപരോധത്തിനും എതിരെ ജനുവരി 20 ന് ഡി വൈ എഫ് ഐ യുടെ നേതൃത്വത്തില്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ മനുഷ്യച്ചങ്ങല തീര്‍ക്കുകയാണ്.മനുഷ്യച്ചങ്ങല വിജയിപ്പിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച് ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഡി വൈ എഫ് ഐ കേന്ദ്ര സെക്രട്ടറിയേറ്റ് മെമ്പര്‍ ജൈയ്ക്ക് സി തോമസ് ഉദ്ഘാടനം ചെയ്തു.ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റ് എല്‍.ജി ലിജീഷ് അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി പി.സി ഷൈജു ജില്ലാ കമ്മിറ്റി തീരുമാനം റിപ്പോര്‍ട്ട് ചെയ്തു.സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.എം സച്ചിന്‍ ദേവ് എം.എല്‍.എ ,ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.എം നിനു,ദിപു പ്രേംനാഥ്, കെ.ഷഫീഖ്, എന്നിവര്‍ സംസ്സാരിച്ചു.ജില്ലാ ട്രഷറര്‍ ടി.കെ സുമേഷ് സ്വാഗതവും,സംസ്ഥാന കമ്മിറ്റി അംഗം കെ.അരുണ്‍ നന്ദിയും പറഞ്ഞു.
മനുഷ്യചങ്ങലയില്‍ ഒരു ലക്ഷം യുവജനങ്ങളെ
അണിനിരത്തും ഡി.വൈ.എഫ്.ഐ.