മലപ്പുറം: പത്ര, ദൃശ്യ, ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകരുടെ സംഘടനയായ ജേര്‍ണലിസ്റ്റ് ആന്റ് മീഡിയാ അസോസിയേഷന്റെ (ജെഎംഎ) മലപ്പുറം ജില്ലാ കമ്മറ്റി പുനഃസംഘടിപ്പിച്ചു.
2023 ഡിസംബര്‍ 2 വൈകുന്നേരം 6.30 ന് നടന്ന യോഗത്തില്‍ മലപ്പുറം ജില്ലാ പ്രസിഡന്റായി എന്‍. വി.ഷുഹൈബിനെ (റിയല്‍ മീഡിയ) യും സെക്രട്ടറിയായി ഹക്കീം മാവണ്ടിയൂര്‍ ( മലയാളം ടെലിവിഷന്‍) നെയും, ട്രഷററായി നിസാര്‍ മഠത്തിങ്കല്‍ (അക്ഷയ ന്യൂസ് കേരള )നെയും തിരഞ്ഞെടുത്തു.
ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങള്‍ സമൂഹത്തിന്റെ കണ്ണാടിയാണ്. എന്നാല്‍ ഇന്ന് ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ നേരിടുന്ന അവകാശ ലംഘനങ്ങള്‍ക്കെതിരെ ജെ എം എ മലപ്പുറം ജില്ലാ കമ്മിറ്റി ശക്തമായി പ്രതികരിക്കുമെന്ന് ജില്ലാ പ്രസിഡന്റ് ഷുഹൈബ് പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ഷുഹൈബ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഹക്കീം മാവണ്ടിയൂര്‍, ജില്ലാ ട്രഷറര്‍ നിസാര്‍ മഠത്തിങ്കല്‍, തുടങ്ങിയവര്‍ സംസാരിച്ചു.