കോഴിക്കോട് : പത്ര, ദൃശ്യ, ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകരുടെ പ്രമുഖ സംഘടനയായ ജേര്‍ണലിസ്റ്റ് ആന്റ് മീഡിയാ അസോസിയേഷന്റെ (ജെഎംഎ) കോഴിക്കോട് ജില്ലാ കമ്മറ്റി പുനഃസംഘടിപ്പിച്ചു.2023 ഡിസംബര്‍ 3 രാവിലെ 9.30 ന് നടന്ന യോഗത്തില്‍ കോഴിക്കോട് ജില്ലാ പ്രസിഡന്റായി എം.സിബഗത്തുള്ള (ജനശബ്ദം ന്യൂസ്) യും സെക്രട്ടറിയായി കെ സി ഋഷികേഷ്( മീഡിയ മലബാര്‍) നെയും, ട്രഷററായി ഗിന്നസ് റിനീഷി(സിറ്റിസണ്‍ ലൈവ് ന്യൂസ്)നെയും തിരഞ്ഞെടുത്തു.
പത്ര,ദൃശ്യ മാധ്യമങ്ങളിലെയും ഇന്റര്‍നെറ്റിലെയും ഉള്ളടക്കങ്ങളില്‍ ബന്ധപ്പെട്ട അധികാരികള്‍ സ്വാധീനംചെലുത്തുന്നതാണു മാധ്യമ മേഖല നേരിടുന്ന പ്രധാന വലിയ വെല്ലുവിളിയെന്ന് കോഴിക്കോട് ജില്ലാ പ്രസിഡന്റ് പറഞ്ഞു.
ആരോഗ്യ പ്രവര്‍ത്തകരുടെ ജീവനും സ്വത്തിനും നിയമനിര്‍മാണം കൊണ്ടുവന്നത് പോലെ അഹോരാത്രം ഭീഷണികള്‍ വകവയ്ക്കാതെ വാര്‍ത്തകള്‍ക്കായി ഓടിനടക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ ജീവനും സ്വത്തിനും ആവശ്യമായ സംരക്ഷണ നിയമം കൊണ്ടുവരുന്നതിന് വേണ്ട ഇടപെടലുകള്സ്റ്റേറ്റ് കമ്മിറ്റിയുമായി ചേര്‍ന്ന് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.