ആധാര്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ഇനി വൈകേണ്ട, 10 ദിവസം കൂടി ഒള്ളൂ അവസരം

ആധാര്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ഇനി വൈകേണ്ട, 10 ദിവസം കൂടി ഒള്ളൂ അവസരം

ആധാര്‍ കാര്‍ഡ് അപ്‌ഡേറ്റ് ചെയ്യാനുണ്ടെങ്കില്‍ ഉടനെ ചെയ്യുന്നതായിരിക്കും ഉചിതം. കാരണം ഡിസംബര്‍ 14 വരെ ആധാര്‍ ഓണ്‍ലൈന്‍ ആയി അപ്‌ഡേറ്റ് ചെയ്യാന്‍ യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ഫീസ് ഈടാക്കില്ല. സാധാരണയായി ആധാര്‍ കാര്‍ഡ് അപ്‌ഡേറ്റ് ചെയ്യുന്നതിന് 50 രൂപ ഫീസ് ഈടാക്കുന്നുണ്ട്. ഒരാള്‍ക്ക്, പേര്, വിലാസം, ജനനത്തീയതി,തുടങ്ങിയ വിശദാംശങ്ങള്‍ അപ്ഡേറ്റ് ചെയ്യാം.

അതേഅസമയം, ഓണ്‍ലൈന്‍ അപ്ഡേറ്റുകള്‍ക്ക് മാത്രമേ സൗജന്യ സേവനം ലഭ്യമാകൂ എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഓഫ്ലൈന്‍ കേന്ദ്രങ്ങളില്‍ ഉപഭോക്താക്കള്‍ ഫീസ് അടയ്ക്കണം. മാത്രമല്ല, ഫോട്ടോ, ഐറിസ്, മറ്റ് ബയോമെട്രിക് ഡാറ്റ എന്നിവ അടുത്തുള്ള ആധാര്‍ എന്റോള്‍മെന്റ് കേന്ദ്രം സന്ദര്‍ശിച്ച് മാത്രമേ അപ്ഡേറ്റ് ചെയ്യാനാകൂ. ഉപയോക്താക്കള്‍ക്ക് അവരുടെ ആധാര്‍ കാര്‍ഡ് വിശദാംശങ്ങള്‍ ഓണ്‍ലൈനില്‍ അപ്ഡേറ്റ് ചെയ്യാനുള്ള വഴി ഇതാ

ആധാര്‍ കാര്‍ഡ് എങ്ങനെ അപ്‌ഡേറ്റ് ചെയ്യാം

* യുഐഡിഎഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് തുറക്കുക
* ‘എന്റെ ആധാര്‍’ മെനുവിലേക്ക് പോകുക.
* ‘നിങ്ങളുടെ ആധാര്‍ അപ്ഡേറ്റ് ചെയ്യുക’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക
* ‘അപ്ഡേറ്റ് ചെയ്യുക’ എന്നതില്‍ ക്ലിക്ക് ചെയ്ത്, തുടരുക’ എന്നത് തിരഞ്ഞെടുക്കുക
* ആധാര്‍ കാര്‍ഡ് നമ്പര്‍ നല്‍കുക
* ക്യാപ്ച വെരിഫിക്കേഷന്‍ നടത്തുക
* ‘ഒട്ടിപി നല്‍കുക
* ‘ഡെമോഗ്രാഫിക്സ് ഡാറ്റ അപ്ഡേറ്റ് ചെയ്യുക’ എന്ന ഓപ്ഷനിലേക്ക് പോകുക
* അപ്ഡേറ്റ് ചെയ്യാന്‍ വിശദാംശങ്ങളുടെ ഓപ്ഷന്‍ തിരഞ്ഞെടുക്കുക
* പുതിയ വിശദാംശങ്ങള്‍ നല്‍കുക
* ആവശ്യമുള്ള ഡോക്യൂമെന്റസ് സ്‌കാന്‍ ചെയ്ത പകര്‍പ്പ് അപ്ലോഡ് ചെയ്യുക
* നല്‍കിയ വിവരങ്ങള്‍ കൃത്യമാണോയെന്ന് പരിശോധിക്കുക
* ഓടിപി ഉപയോഗിച്ച് സാധൂകരിക്കുക

ആധാര്‍ കാര്‍ഡ് അപ്ഡേറ്റിനായി ഗവണ്‍മെന്റ് ഒരിക്കലും ഐഡന്റിറ്റി പ്രൂഫ് അല്ലെങ്കില്‍ അഡ്രസ് ഡോക്യുമെന്റുകള്‍ വാട്ട്സ്ആപ്പ് വഴിയോ ഇമെയില്‍ വഴിയോ ആവശ്യപ്പെടുന്നില്ലെന്ന് യുഐഡിഎഐ അടുത്തിടെ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ട തട്ടിപ്പുകളും ഇന്ത്യയില്‍ വര്‍ധിച്ചതിന് പിന്നാലെയാണിത്.

 

ആധാര്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ഇനി വൈകേണ്ട, 10 ദിവസം കൂടി ഒള്ളൂ അവസരം

Share

Leave a Reply

Your email address will not be published. Required fields are marked *