തീരശോഷണം ആവാസവ്യവസ്ഥ തകിടംമറിയും എന്‍.സി.സി.ആര്‍

തീരശോഷണം ആവാസവ്യവസ്ഥ തകിടംമറിയും എന്‍.സി.സി.ആര്‍

ന്യൂഡല്‍ഹി: തീരശോഷണം ആവാസവ്യവസ്ഥയെ തകിടംമറിക്കുമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ച് (എന്‍.സി.സി.ആര്‍.) കേരളത്തിലെ 60 ശതമാനം സമുദ്രതീരങ്ങളും ശോഷിക്കുന്നതായി നാഷണല്‍ സെന്റര്‍ ഫോര്‍ സസ്റ്റെയ്‌നബിള്‍ കോസ്റ്റല്‍ മാനേജ്‌മെന്റിന്റെ (എന്‍.സി.എസ്.സി.എം.) റിപ്പോര്‍ട്ട്. 22 തീരങ്ങള്‍ കടലെടുക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.അതില്‍ ആലപ്പുഴ, ചെറായി, ഫോര്‍ട്ട് കൊച്ചി, ഹവാ, കാഞ്ഞങ്ങാട്, കാപ്പാട്, കാപ്പില്‍, കോവളം, കോവളം ലൈറ്റ് ഹൗസ്, സമുദ്ര, ശംഖുംമുഖം, സ്‌നേഹതീരം, തിരുമുല്ലവാരം ഉള്‍പ്പെടെ 13 തീരങ്ങള്‍ ഉള്‍പ്പെടുന്നു. ആലപ്പുഴ, കാപ്പാട്, തിരുമുല്ലവാരം എന്നിവിടങ്ങളില്‍മാത്രമാണ് ചെറിയതോതിലെങ്കിലും മണ്ണ് തിരികെ നിക്ഷേപിക്കപ്പെടുന്നത്. രാജ്യശരാശരിയെക്കാള്‍ ഇരട്ടിയാണിത്.

തിരമാലകളുടെ ശക്തിയും ഉയരവും കാലവര്‍ഷത്തില്‍ കൂടുന്നതിനനുസരിച്ച് തരംഗപ്രവര്‍ത്തനങ്ങളിലും വ്യത്യാസമുണ്ടാകും. ഇതോടെ തീരത്തെ മണല്‍ കടലെടുക്കും. പടിഞ്ഞാറന്‍തീരങ്ങളില്‍ വേനല്‍ക്കാലത്ത് വടക്ക്-തെക്കുള്ള തീരതരംഗത്തില്‍ മണല്‍ തിരികെ നിക്ഷേപിക്കപ്പെടും. എന്നാല്‍ സ്വാഭാവികമായ ഈ പ്രക്രിയ ഇപ്പോള്‍ നടക്കുന്നില്ല. ഇത് കടല്‍ജീവികളെയും മത്സ്യത്തൊഴിലാളികളെയും ബാധിക്കുമെന്ന് സമുദ്രഗവേഷണസ്ഥാപനമായ കൊച്ചി നന്‍സന്‍ എന്‍വയണ്‍മെന്റല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. അജിത് ജോസഫ് പറഞ്ഞു.

തീരശോഷണം ആവാസവ്യവസ്ഥയെ തകിടംമറിക്കുമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ച് (എന്‍.സി.സി.ആര്‍.)വ്യക്തമാക്കുന്നു. തീരത്തെ വീടാക്കി ജീവിക്കുന്ന കടല്‍ജീവികളായ ഞണ്ട് ,കടലാമകള്‍ തുടങ്ങിയവയുടെ ജീവിതചക്രം തെറ്റും. ഇതോടെ ഇവയുടെ എണ്ണംകുറയും. കടലാമകളുടെ കുറവ് അവ ഭക്ഷണമാക്കുന്ന കടല്‍ച്ചൊറിപോലുള്ളവയുടെ എണ്ണംകൂട്ടും. മത്സ്യബന്ധനത്തെയും മറ്റുമീനുകളുടെ ആവാസവ്യവസ്ഥയെയും ഇതു തകര്‍ക്കും. മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാര്‍ഗവും നഷ്ടപ്പെടുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

പ്രകൃതിയുടെയും മനുഷ്യരുടെയും പ്രവര്‍ത്തനങ്ങളുടെ സംയോജിതഫലമാണ് മാറ്റങ്ങള്‍ക്കുകാരണമെന്നാണ് വിദഗ്ധാഭിപ്രായം.ശാസ്ത്രീയമായി പഠിച്ച് തീരസംരക്ഷണത്തിനു നടപടിയെടുക്കണം.പുലിമുട്ട്, കടല്‍ഭിത്തി, ടെട്രാപോഡ്, കണ്ടല്‍ക്കാടുകള്‍, മുളയും കടല്‍ഭൂവസ്ത്രവും ഉള്‍പ്പെടെ ഉപയോഗിച്ചുള്ള തീര സംരക്ഷണം സാധ്യമാക്കണം.

 

 

 

 

തീരശോഷണം ആവാസവ്യവസ്ഥ തകിടംമറിയും എന്‍.സി.സി.ആര്‍

 

Share

Leave a Reply

Your email address will not be published. Required fields are marked *