കോഴിക്കോട്: അഞ്ചുവര്‍ഷംകൊണ്ട് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ 13,500 ഓളം പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ, പിന്നോക്ക വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ കൊഴിഞ്ഞു പോയെന്ന കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുഭാഷ് സര്‍ക്കാര്‍ ലോക്‌സഭയില്‍ വെളിപ്പെടുത്തിയത് ഞെട്ടിക്കുന്നതാണെന്ന് കേരള ദളിത് ഫെഡറേഷന്‍ (ഡെമോക്രാറ്റിക്) ജില്ലാ കമ്മറ്റി യോഗം ഇന്ന് രാവിലെ നടന്ന അംബേദ്കര്‍ അനുസ്മരണ പരിപാടിയില്‍ അഭിപ്രായപ്പെട്ടു. കാമ്പസുകളില്‍ ഇപ്പോഴും ജാതി വിവേചനം ഉണ്ടെന്നും, സംവരണത്തിലൂടെ ഉന്നത വിദ്യാഭ്യാസം ഉറപ്പാക്കുന്നുണ്ടെങ്കിലും, പഠന കാലത്ത് വിദ്യാര്‍ത്ഥികള്‍ വിവേചനം നേരിടുകയാണ്. ഈ സാഹചര്യം അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കര്‍ശനമായി ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു. സ്വാതന്ത്ര്യത്തിനു മുമ്പ് ഡോ.കുഞ്ഞാമന്‍ അനുഭവിച്ച വേദന, സ്വാതന്ത്ര്യം ലഭിക്കുകയും, ഡോ.അംബേദ്കറിന്റെ നേതൃത്വത്തില്‍ രൂപം കൊണ്ട ഭരണഘടന നിലനില്‍ക്കുന്ന ഇക്കാലഘട്ടത്തില്‍ പോലും കൊടിയ ജാതി വിവേചനമാണ് നിലനില്‍ക്കുന്നത്. അംബേദ്കറുടെ ഛായാചിത്രത്തിനു മുന്‍പില്‍ പുഷ്പാര്‍ച്ചന നടത്തി. യോഗം സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.വി.സുബ്രഹ്‌മണ്യന്‍ ഉദ്ഘാടനം ചെയ്തു. സി.കെ.രാമന്‍കുട്ടി അധ്യക്ഷത വഹിച്ചു. എം.കെ.കണ്ണന്‍, എ.ടി.ദാസന്‍, ചന്ദ്രന്‍ കടയ്ക്കനാരി, പി.പി.കമല, വി.സി.മാളു, കല്യാണി കൊളത്തറ,പത്മിനി.കെ.എം, എസ്.കെ.ഹരിദാസന്‍ എന്നിവര്‍ സംസാരിച്ചു.
ഉന്നത വിദ്യാഭ്യാസ മേഖലയിലെ ജാതി വിവേചനം ഞെട്ടിക്കുന്നത്
കേരള ദലിത് ഫെഡറേഷന്‍ (ഡെമോക്രാറ്റിക്)