ജൊഹന്നാസ്ബര്‍ഗ്: ഇന്ത്യക്കെതിരായ ടി20, ഏകദിന, ടെസ്റ്റ് പരമ്പരകള്‍ക്കുള്ള ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മോശം ഫോമിലുള്ള ടെംബാ ബവുമയെ ഏകദിന-ടി20 നായക സ്ഥാനത്ത് നിന്ന് മാറ്റിയതാണ് ഏറ്റവും വലിയ മാറ്റം. ഇക്കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ഫോമിന്റെ പരിസരത്ത് പോലും താരം ഇല്ലായിരുന്നു.അതേസമയം ടെസ്റ്റ് നായകനായി താരം തുടരും. ഏയ്ഡന്‍ മാര്‍ക്രമാണ് ഏകദിന, ടി20 ടീമുകളെ നയിക്കുന്നത്. ഏകദിന, ടി20 പരമ്പരകളില്‍ പേസര്‍ കാഗിസോ റബാഡയും കളിക്കുന്നില്ല. താരം ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തും.
ഏകദിന ടീം ഇങ്ങനെ: എയ്ഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), ഒട്ട്നിയല്‍ ബാര്‍ട്ട്മാന്‍, നാന്ദ്രെ ബര്‍ഗര്‍, ടോണി ഡി സോര്‍സി, റീസ ഹെന്‍ഡ്രിക്സ്, ഹെന്റിച്ച് ക്ലാസെന്‍, കേശവ് മഹാരാജ്, മിഹ്ലാലി എംപോങ്വാന, ഡേവിഡ് മില്ലര്‍, വിയാന്‍ മള്‍ഡര്‍, ആന്‍ഡിലെ ഫെഹ്ലുക്വായോ, തബ്രെയ്സ്സെന്‍ ക്വാന്‍സി, തബ്രെയ്സ് ഷംസി. ലിസാദ് വില്യംസും
ടെസ്റ്റ് ടീം: ടെംബ ബാവുമ (ക്യാപ്റ്റന്‍), ഡേവിഡ് ബെഡിംഗ്ഹാം, നാന്ദ്രെ ബര്‍ഗര്‍, ജെറാള്‍ഡ് കോറ്റ്സി, ടോണി ഡി സോര്‍സി, ഡീന്‍ എല്‍ഗാര്‍, മാര്‍ക്കോ ജാന്‍സെന്‍, കേശവ് മഹാരാജ്, ഏയ്ഡന്‍ മര്‍ക്രം, വിയാന്‍ മള്‍ഡര്‍, ലുങ്കി എന്‍ഗിഡി, കീഗന്‍ പീറ്റേഴ്സണ്‍, കഗിസോ റബാഡ, കെയ്ല്‍ വെരെയ്‌നെ.
ഡിസംബര്‍ 10ന് ടി20 പരമ്പരയോടെയാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം തുടങ്ങുന്നത്. മൂന്ന് ഏകദിനവും മൂന്ന് ടി20യും അടങ്ങുന്ന പരമ്പരകള്‍ക്ക് ശേഷം ഡിസംബര്‍ 26 മുതലാണ് ടെസ്റ്റ് പരമ്പര തുടങ്ങുക.
ഇന്ത്യക്കെതിരായ ടി20 ദക്ഷിണാഫ്രിക്കന്‍
ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു