കോഴിക്കോട്: ലളിതമായ ആഖ്യാനരീതിയും ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളും ഉഷ സി. നമ്പ്യാരുടെ കഥകളുടെ സവിശേഷതയാണെന്ന് സാഹിത്യകാരന്‍ യു.കെ. കുമാരന്‍. സാഹിത്യ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ഉഷ സി. നമ്പ്യാരുടെ കഥാസമാഹാരം വസന്തകാല പറവകള്‍, കവയിത്രിയും കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി റീജ്യനല്‍ കോ-ഓഡിനേറ്ററുമായ നവീന വിജയന് നല്‍കി പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലം ഏറെ മുന്നേറിയാലും കഥയുടെ കഥ കഴിയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എഴുത്തുകാരന്‍ ഇബ്രാഹള തിക്കോടി പുസ്തക പരിചയം നടത്തി. കഥാകൃത്ത് സുദീപ് തെക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു. നര്‍ത്തകി രാജശ്രീ മേനോന്‍ ഗോപിനാഥിന് പുസ്തകം നല്‍കി, പൂനൂര്‍ ഇശാ അത്ത് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.എം. ശ്രീകുമാര്‍ ആദ്യ വില്‍പന നിര്‍വഹിച്ചു. പൂനൂര്‍ അല്‍ സഹ്റ കിഡ്സ് ഗാര്‍ഡനില്‍ നടന്ന ചടങ്ങില്‍ ഇളമന ഹരിദാസ്, അഡ്വ. ടി.പി.എ. നസീര്‍, രശ്മ നിഷാദ്, ഷഫീഖ് കാന്തപുരം, പി. സുജേന്ദ്രഘോഷ്, പ്രകാശന്‍ വെള്ളിയൂര്‍, മാധവന്‍ പയമ്പ്ര, എന്നിവര്‍ സംസാരിച്ചു.
ഇശാഅത്ത് പബ്ലിക് സ്‌കൂള്‍ അധ്യാപകന്‍ പവിത്രന്‍ കെ.സ്വാഗതവും, ഗ്രന്ഥകര്‍ത്താവ് ഉഷ സി നമ്പ്യാര്‍ മറുമൊഴിയും രേഖപ്പെടുത്തി.
ലളിതമായ ആഖ്യാനരീതി ഉഷ സി. നമ്പ്യാരുടെ
കഥകളുടെ സവിശേഷത യു.കെ. കുമാരന്‍