സിം കാര്‍ഡ് എടുക്കുന്നവര്‍ ജാഗ്രതൈ

സിം കാര്‍ഡ് എടുക്കുന്നവര്‍ ജാഗ്രതൈ

ഇടപാടുകളില്‍ തട്ടിപ്പ് കുറക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍  2023 ഓഗസ്റ്റില്‍ കൊണ്ടുവന്ന സിം കാര്‍ഡ് നിയമങ്ങള്‍ ഈ മാസം 1-ാം തിയതി മുതല്‍ പ്രാബല്യത്തിലായി.സിം കാര്‍ഡുകള്‍ കുറേ എണ്ണം ഒന്നിച്ചു വങ്ങുന്ന രീതി നിരോധിച്ചു. ഇനി സിം കാര്‍ഡ് വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്ക് വെരിഫിക്കേഷനും ഉണ്ടായിരിക്കും.
കെവൈസി (നോ യുവര്‍ കസ്റ്റമര്‍പ്രക്രിയ)പൂര്‍ണ്ണമായും ഡിജിറ്റലാക്കി എന്നതാണ് ഏറ്റവും പ്രധനമായ മാറ്റം. പുതിയ സിം എടുക്കുന്നവര്‍ക്കുംപഴയ സിം പുതുക്കുന്നവര്‍ക്കും ഇത് ബാധകമായിരിക്കും. സിം വില്‍ക്കുന്ന സമയത്തു തന്നെ അത് രജിസ്റ്റര്‍ ചെയ്യുക എന്ന ഉത്തരവാദിത്വുംവില്‍പ്പനക്കാര്‍ക്കായിരിക്കും.

പോലിസ് വേരിഫിക്കേഷന്‍ – സിം വില്‍ക്കുന്ന സ്ഥാപനത്തെക്കുറിച്ച് (പോയിന്റ് ഓഫ് സെയില്‍ ഏജന്റ്സ്) പൊലിസ് വേരിഫിക്കേഷന്‍ നടത്തേണ്ട ഉത്തരവാദിത്വം ടെലകോം കമ്പനികള്‍ക്കായിരിക്കും. ഇത് നടന്നില്ലെന്നു കണ്ടെത്തിയാല്‍ കമ്പനികള്‍ക്ക് 10 ലക്ഷം രൂപ വരെ പുതിയ നിയമമനുസരിച്ച് പിഴ വരും.പിന്നെ സിം വില്‍ക്കാന്‍ സാധിക്കില്ല.നിലവില്‍ സിം വില്‍ക്കുന്ന പോയിന്റ് ഓഫ് സെയില്‍ ഏജന്റ്സിന് പുതിയ രീതിയിലുള്ള രജിസ്ട്രേഷന്‍ നടത്താന്‍ 12 മാസം സാവകാശം നല്‍കിയിട്ടുണ്ട്. നിലവിലുള്ള ഏതെങ്കിലും സിം വ്യാപാരി നിയമവിരുദ്ധമായ എന്തെങ്കിലും കാര്യങ്ങള്‍ ചെയ്തു എന്നു കണ്ടെത്തിയാല്‍, അയാള്‍ക്ക് പിന്നെ സിം വില്‍ക്കാന്‍ സാധിക്കില്ലെന്നു തന്നെയല്ല, മൂന്നുവര്‍ഷം വരെ കരിമ്പട്ടികയില്‍ പെടുത്തുകയും ചെയ്തേക്കാം.

ഒരാള്‍ക്ക് 9 സിം വരെ വാങ്ങാം -നിലവിലുള്ള നമ്പറുകള്‍ നിലനിര്‍ത്താനായി പുതിയ സിം കാര്‍ഡ് എടുക്കേണ്ടി വരുന്നവരും ആധാര്‍ വിവരങ്ങളും, ഡെമോഗ്രാഫിക് (ജനസംഖ്യാ സംബന്ധമായ സ്ഥിതി വിവരങ്ങള്‍) വിശദാംശങ്ങളും നല്‍കണം.ആധാറിലെ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്താണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. ബിസിനസ് കണക്ഷന്‍ ആവശ്യങ്ങള്‍ക്കായി മാത്രമെ ഒന്നില്‍ കൂടുതല്‍ സിം കാര്‍ഡുകള്‍ വാങ്ങാന്‍ സാധിക്കൂ. അതേസമയം, ഒരു വ്യക്തിക്ക് ഒരു ഐഡി നല്‍കി 9 സിം വരെ സ്വന്തമാക്കാമെന്നും നിയമം പറയുന്നു.

സിം മാറ്റി വാങ്ങിയാല്‍ -ഒരാള്‍ തന്റെ നമ്പര്‍ അല്ലെങ്കില്‍ കണക്ഷന്‍ വേണ്ടന്നുവച്ചാല്‍ അത് മറ്റൊരാള്‍ക്ക് നല്‍കുന്നത് 90 ദിവസത്തിനു ശേഷം മാത്രമായിരിക്കും. നിലവിലുള്ള നമ്പര്‍ നിലനിര്‍ത്തി സിം മാറ്റി വാങ്ങിയാല്‍ 24 മണിക്കൂര്‍ നേരത്തേക്ക് എസ്എംഎസുകള്‍ അയയ്ക്കാനോ സ്വീകരിക്കാനോ സാധിക്കില്ലെന്നും വ്യവസ്ഥയുണ്ട്.

 

 

SIM card takers beware

 

Share

Leave a Reply

Your email address will not be published. Required fields are marked *