കോഴിക്കോട്: പ്രഥമ കേരള നിയമസഭയിലെ അംഗവും തുടര്‍ച്ചയായി മൂന്ന് തവണ എം.എല്‍.എയും, നിസ്വാര്‍ത്ഥനായ സമുദായ സേവകനും, സമര്‍ത്ഥനായ വ്യവസായ പ്രമുഖമുനുമായിരുന്ന എം.ചടയന്റെ 51-ാം ഓര്‍മ്മ ദിനം 18ന് അളകാപുരിയില്‍ നടക്കുമെന്ന് എം.ചടയന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഉള്ളിയേരി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വൈകിട്ട് 4 മണിക്ക് നടക്കുന്ന പരിപാടിയില്‍ എം.കെ.രാഘവന്‍എം.പി യു.സി.രാമന് സമഗ്ര ശ്രേഷ്ഠ പുരസ്‌കാരവും നജീബ് കാന്തപുരത്തിന് യുവശ്രേഷ്ഠ പുരസ്‌കാരവും, ആയഞ്ചേരി പഞ്ചായത്തിലെ മംഗലപാട് വൈര്‍ഡ് മെമ്പര്‍ സുരേന്ദ്രന്‍ ആയഞ്ചേരിക്ക് കര്‍മ്മശ്രേഷ്ഠ പുരസ്‌കാരവും സമ്മാനിക്കും. ചടങ്ങില്‍ മുസ്ലിം ലീഗ് നേതാക്കളായ ഉമ്മര്‍ പാണ്ടികശാല, ടി.ടി.ഇസ്മായില്‍ എന്നിവര്‍ സംസാരിക്കും. വാര്‍ത്താസമ്മേളനത്തില്‍ അഡ്വ.പി.മുരളീധരന്‍, നാസര്‍ എസ്റ്റേറ്റ്മുക്ക്, വി.എം.സുരേഷ് ബാബു, രതീഷ് മുണ്ടോത്ത്, വിനോദ് പൂനത്ത് എന്നിവര്‍ പങ്കെടുത്തു.