ഗസ്സയില്‍ പുതിയ ഫീല്‍ഡ് ആശുപത്രി ഒരുക്കാന്‍ കുവൈത്ത് സജ്ജം

ഗസ്സയില്‍ പുതിയ ഫീല്‍ഡ് ആശുപത്രി ഒരുക്കാന്‍ കുവൈത്ത് സജ്ജം

ഈജിപ്ഷന്‍ റെഡ്ക്രസന്റുമായി സഹകരിച്ച് ഗസ്സയില്‍ പുതിയ ഫീല്‍ഡ് ആശുപത്രി സ്ഥാപിക്കാന്‍ തയ്യാറായി കുവൈത്ത്. കുവൈത്ത് അംബാസഡര്‍ ഗാനിം അല്‍ ഗാനിമിന്റെ സാന്നിധ്യത്തില്‍ കുവൈത്തിലെ റെഡ് ക്രസന്റ് സൊസൈറ്റി പ്രതിനിധികളും ഈജിപ്ഷന്‍ റെഡ്ക്രസന്റ് പ്രതിനിധികളും ഇതു സംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.

750 ചതുരശ്ര മീറ്ററില്‍ നിര്‍മ്മിക്കുന്ന ആശുപത്രിയില്‍ 35 കിടക്കകളുണ്ടാകും. മൂന്നാഴ്ചക്കുള്ളില്‍ പണിപൂര്‍ത്തിയാക്കുമെന്നും അവര്‍ പറഞ്ഞു. ആശുപത്രി പ്രവര്‍ത്തനത്തിന് രണ്ട് മില്യന്‍ ഡോളറിലധികം ചെലവു വരുമെന്ന് കണക്കാക്കുന്നതായും അവര്‍ വ്യക്തമാക്കി.

 

 

 

Kuwait is ready to prepare a new field hospital in Gaza

Share

Leave a Reply

Your email address will not be published. Required fields are marked *