കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും പുതിയ റെക്കോര്‍ഡില്‍. ഇന്ന് പവന് 320 രൂപ കൂടി 47,080 രൂപയായി. 5,885 രൂപയാണ് ഒരു ഗ്രാമിന്റെ വില. രാജ്യാന്തര വിപണിയിലും സ്വര്‍ണ വില ഏറ്റവും ഉയരത്തിലാണ്. ഈ മാസം സ്വര്‍ണവില തുടര്‍ച്ചയായി വര്‍ധിക്കുകയാണ്. രണ്ടുദിവസം മുമ്പ് ഡിസംബര്‍ രണ്ടിനാണ് സ്വര്‍ണവില കൂടിയിരുന്നത്. അന്ന് ഒരു പവന് സ്വര്‍ണത്തിന് 600 രൂപയാണ് കൂടിയത്. അന്നത്തെ ഒരു പവന് സ്വര്‍ണത്തിന്റെ വിപണി നിരക്ക് 46,760 രൂപയായിരുന്നു. എന്നാല്‍ ഇന്നലെ അതേ നിരക്ക് തുടര്‍ന്ന സ്വര്‍ണം ഇന്ന് വീണ്ടും 320 രൂപ കൂടി സര്‍വകാല റെക്കോര്ഡിലേക്കെത്തുകയായിരുന്നു. ഇന്നത്തെ സ്വര്‍ണത്തിന്റെ വിപണി വില 47,080യാണ്.