ഹൃദ്രോഗ സ്‌പെഷ്യല്‍ മെഡിക്കല്‍ ക്യാമ്പും അവയര്‍നസ്സ് ക്ലാസ്സും സംഘടിപ്പിച്ചു

ഹൃദ്രോഗ സ്‌പെഷ്യല്‍ മെഡിക്കല്‍ ക്യാമ്പും അവയര്‍നസ്സ് ക്ലാസ്സും സംഘടിപ്പിച്ചു

മനാമ : പ്രവാസികളില്‍ ഹൃദയ സ്തംഭനം വര്‍ദ്ധിച്ചു വരുന്നതിനാല്‍ കോഴിക്കോട് ജില്ലാ പ്രവാസി ഫോറവും (കെ.പി.എഫ്) ബഹ്‌റൈന്‍ സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റല്‍ റിഫയുമായി ചേര്‍ന്ന് കാര്‍ഡിയാക് സ്‌പെഷ്യല്‍ മെഡിക്കല്‍ ക്യാമ്പും ഹൃദ്രോഗത്തിനെക്കുറിച്ചുള്ള അവയര്‍നസ്സ് ക്ലാസ്സും സംഘടിപ്പിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന ക്യാമ്പില്‍ നിരവധി പേര്‍ പങ്കെടുത്തു. ഇ.സി.ജി, കണ്‍സള്‍ട്ടേഷന്‍ എന്നിവയുള്‍പ്പെടെ തികച്ചും സൗജന്യമായ ക്യാമ്പില്‍ ബഹ്‌റൈന്‍ സ്‌പെഷലിസ്റ്റ് ഹോസ്പിറ്റല്‍ കാര്‍ഡിയാക് വിഭാഗം തലവനായ ഡോക്ടര്‍ സോണി ജേക്കബ് ഹൃദയ സംബസമായ അവയര്‍നസ് ക്ലാസ് നല്‍കി. ഇക്കഴിഞ്ഞ നവംബര്‍ മാസത്തില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ഹാര്‍ട്ട് അറ്റാക്കിനെ തുടര്‍ന്ന് മണപ്പെട്ടവര്‍ നിരവധിയാണ് .കോവിഡിന് ശേഷം ഹൃദയാഘാതത്തിന്റെ തോത് വര്‍ധിച്ചിരിക്കുന്നു ഇത്തരുണത്തില്‍ പ്രവാസികള്‍ ഹൃദയാരോഗ്യ സംരക്ഷണത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് കെ.പി.എഫ് ജനറല്‍ സെക്രട്ടറി ഹരീഷ് പി. കെ പറഞ്ഞു.ആക്ടിംഗ് പ്രസിഡണ്ട് സജ്‌ന ഷനൂബ്, രക്ഷാധികാരി കെ.ടി. സലീം, ജനറല്‍ കോഡിനേറ്റര്‍ ജയേഷ് വി.കെ. എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ചാരിറ്റി വിംഗ് കണ്‍വീനര്‍ സവിനേഷ്, ലേഡീസ് വിംഗ് കണ്‍വീനര്‍ രമാ സന്തോഷ് എക്‌സിക്യുട്ടീവ് മെമ്പര്‍മാരായ അഖില്‍ താമരശ്ശേരി, പ്രജിത്ത് ചേവങ്ങാട്,സുജിത്ത് സോമന്‍,രജീഷ് സി.കെ, സുജീഷ് മാടായി, മുനീര്‍ മുക്കാളി, മിഥുന്‍ നാദാപുരം, സിനിത്ത് ശശീന്ദ്രന്‍, മുഹമ്മദ് ഫാസില്‍ പി.കെ, സിയാദ് അണ്ടിക്കോട്, വിനോദ് അരൂര്‍, സജിത്ത് എന്‍, പ്രമോദ് കുമാര്‍, അനില്‍കുമാര്‍ എന്നിവര്‍ ക്യാമ്പ് നിയന്ത്രിച്ചു.ഡോക്ടര്‍ സോണി ജേക്കബ്, മാര്‍ക്കറ്റിംഗ് ഹെഡ് അബ്ദുള്‍ റഹ്‌മാന്‍, ലെസ്ലി ലെഡെസ്മ, നഴ്‌സ്മാര്‍ എന്നിവരെ ആദരിച്ചു.പരിപാടിയില്‍ ട്രഷറര്‍ ഷാജി പുതുക്കുടി നന്ദിയും പറഞ്ഞു.

 

 

 

 

ഹൃദ്രോഗ സ്‌പെഷ്യല്‍ മെഡിക്കല്‍ ക്യാമ്പും
അവയര്‍നസ്സ് ക്ലാസ്സും സംഘടിപ്പിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *