ന്യൂ ഇന്ത്യ ലിറ്ററസി പദ്ധതി ഉദ്ഘാടനം ചെയ്തു

ന്യൂ ഇന്ത്യ ലിറ്ററസി പദ്ധതി ഉദ്ഘാടനം ചെയ്തു

കോഴിക്കോട് : ന്യൂ ഇന്ത്യ ലിറ്ററസി പദ്ധതിയുടെ ഭാഗമായ ഇന്‍സ്ട്രക്ടര്‍ പരിശീലനം തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്റ് കെ ടി പ്രമീള ഉദ്ഘാടനം ചെയ്തു. സാക്ഷരതാമിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പി പ്രശാന്ത് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ ശിവദാസന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ കെ ജി പ്രജിത, വാര്‍ഡ് മെമ്പര്‍മാരായ ഷറീന കരീം, കെ പി ഗിരിജ, സുമ ടി കെ, ഷൈനി ശ്രീരാജ്, റസിയ കെ, കുടുംബശ്രീ സി ഡി എസ് ചെയര്‍പേഴ്‌സണ്‍ റീഷ്മ വിനോദ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. എന്‍ ഐ എല്‍ പി റിസോഴ്‌സ് പേഴ്‌സണ്‍ സി പ്രകാശന്‍ മാസ്റ്റര്‍ ക്ലാസ്സ് എടുത്തു. തലകുളത്തൂര്‍ ഗ്രാമപഞ്ചായത്ത് ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം കണ്‍വീനര്‍ ഗിരീഷ് ആമ്പ്ര സ്വാഗതവും സാക്ഷരതാപ്രേരക് ശാന്തി ഇ ടി നന്ദിയും പറഞ്ഞു.

 

 

 

 

New India Literacy Project inaugurated

Share

Leave a Reply

Your email address will not be published. Required fields are marked *