കോഴിക്കോട്: സൂപ്പര്‍ സ്‌പെഷ്യാലിറ്റി നേത്രാശുപത്രി ശൃംഖലയായ ഡോ. അഗര്‍വാള്‍സ് വിപുലമായ ചികിത്സാ സൗകര്യങ്ങളോടെ കോഴിക്കോട് നഗരത്തില്‍ പ്രവര്‍ത്തനം തുടങ്ങിയതായി ആശുപത്രി അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഉദ്ഘാടനത്തിന്റെ ഭാഗമായി ഈ മാസം 30 വരെ രോഗികള്‍ക്ക് സൗജന്യ പരിശോധന ലഭിക്കുമെന്നും ഇവര്‍ അറിയിച്ചു. മാവൂര്‍ റോഡിലെ പൊറ്റമ്മലിലാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നത്. കോര്‍ണിയ, റെറ്റിന, റിഫ്രാക്റ്റീവ്, തിമിരം, സ്‌ക്വിന്റ്, ഗ്ലോക്കോമ രോഗനിര്‍ണയത്തിനും ചികിത്സയ്ക്കുമുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്.
ആശുപത്രി എം കെ രാഘവന്‍ എംപി ഉദ്ഘാടനം ചെയ്തു. സി പി എം ജില്ലാ സെക്രട്ടറി പി മോഹനന്‍, മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി എന്‍ സി അബൂബക്കര്‍, കോര്‍പറേഷന്‍ കൗണ്‍സിലര്‍ ടി റനീഷ് എന്നിവര്‍ വിശിഷ്ടാതിഥികളായി.
രണ്ട് വര്‍ഷത്തിനകം കേരളത്തില്‍ 100 കോടി രൂപ നിക്ഷേപിക്കുമെന്ന് സി.ഇ.ഒ രാഹുല്‍ അഗര്‍വാള്‍ പറഞ്ഞു. എല്ലാ ആശുപത്രികളിലും ഏറ്റവും പുതിയ സാങ്കേതികയും ഉയര്‍ന്ന നിലവാരമുള്ള നേത്ര പരിചരണവും ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിവിധ ശസ്ത്രക്രിയകള്‍, തിമിര ശസ്ത്രക്രിയ മുതല്‍ ലേസര്‍ കാഴ്ച തിരുത്തല്‍ വരെയുള്ള രോഗികളുടെ വിവിധ ആവശ്യങ്ങള്‍ നിറവേറ്റുകയും ഓരോ വ്യക്തിക്കും വ്യക്തിഗത ചികിത്സാ പദ്ധതികള്‍ ഉറപ്പാക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ അഗര്‍വാള്‍ സി ഇ ഒ രാഹുല്‍ അഗര്‍വാള്‍, ക്ലിനിക്കല്‍ സര്‍വീസസ് റീജിയണല്‍ ഹെഡ് ഡോ. എസ് സൗന്ദരി, ക്ലിനിക്കല്‍ സര്‍വീസസ് (കോഴിക്കോട്)ഹെഡ് ഡോ.മിഹിര്‍ ഷാ, ഇ.പി. നീരജ് എന്നിവര്‍ സംസാരിച്ചു.
Dr. Agarwals Eye Hospital Kozhikode