കാന്‍വാസ് 2023 6,7ന് ഫാറൂഖ് കോളേജില്‍

കാന്‍വാസ് 2023 6,7ന് ഫാറൂഖ് കോളേജില്‍

കോഴിക്കോട്: ഫാറൂഖ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിലെ(ഫിംസ്) എംബിഎ വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിക്കുന്ന ദേശീയ മാനേജ്‌മെന്റ് ഫെസ്റ്റായ കാന്‍വാസ് 2023 6,7 തിയതികളില്‍ ഫാറൂഖ് കോളേജില്‍ നടക്കുമെന്ന് ഫിംസ് ഡയറക്ടര്‍ ഡോ.അഹമ്മദ് റിയാസും, കാന്‍വാസ് കോ-ഓര്‍ഡിനേറ്റര്‍ ഡോ.അരുണ്‍ വേലായുധനും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാജ്യത്തെ വിവിധ കോളേജില്‍ നിന്ന് 600 ഓളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. ബെസ്റ്റ് മാനേജര്‍, മാര്‍ക്കറ്റിംഗ് ഗെയിം, എച്ച്ആര്‍ ഗെയിം, ഫിനാന്‍സ് ഗെയിം, ബിസിനസ് ക്വിസ്, ബിസിനസ് പ്ലാന്‍ എന്നിങ്ങനെ നടക്കുന്ന മത്സരങ്ങള്‍ക്ക് രണ്ടര ലക്ഷം രൂപ സമ്മാനമായി നല്‍കും. കാന്‍വാസിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ ഹംഗ്‌സങ് ഹീറോസ് ഓഫ് കേരള ടൂറിസം എന്ന ഹൃസ്വ ചിത്രം പുറത്തിറക്കിയിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ ഡോ.ജോസഫ്.പി.വി, അഹമ്മദ് സാകി,നാദിര്‍ മുഹമ്മദ്, ഫാത്തിമ ഹംന എന്നിവരും പങ്കെടുത്തു.

 

 

 

 

കാന്‍വാസ് 2023 6,7ന് ഫാറൂഖ് കോളേജില്‍

 

 

Share

Leave a Reply

Your email address will not be published. Required fields are marked *