പൊതു വൈഫൈ ഉപയോഗിച്ച് പണമിടപാടുകള്‍ നടത്തിയാല്‍ എന്താണ് കുഴപ്പം? പൊലീസ് പറയുന്നത് ഇങ്ങനെ

പൊതു വൈഫൈ ഉപയോഗിച്ച് പണമിടപാടുകള്‍ നടത്തിയാല്‍ എന്താണ് കുഴപ്പം? പൊലീസ് പറയുന്നത് ഇങ്ങനെ

തിരുവനന്തപുരം: പൊതു സ്ഥലങ്ങളിലെ വൈഫൈ ഉപയോഗിച്ച് പണമിടപാടുകള്‍ നടത്തരുതെന്നു കേരള പൊലീസിന്റെ മുന്നറിയിപ്പ്. പൊതു ഇടങ്ങളിലെ ഇത്തരം സംവിധാനം സൗകര്യപ്രദമാണെങ്കിലും പലപ്പോഴും സുരക്ഷിതമല്ലെന്നു പൊലീസ് വ്യക്തമാക്കി.

പൊതുസ്ഥലങ്ങളിലെ ഹോട്ട്‌സ്‌പോട്ട് സംവിധാനം ഉപയോഗിച്ച് പണമിടപാടുകള്‍ നടത്തുമ്പോള്‍ പരമാവധി ശ്രദ്ധ പുലര്‍ത്തണം.
പൊതുസ്ഥലങ്ങളിലെ സൗജന്യ ഹോട്ട്‌സ്‌പോട്ടുകള്‍ സൗകര്യപ്രദമാണെങ്കിലും പലപ്പോഴും അവ സുരക്ഷിതമല്ലെന്നതാണ് യാഥാര്‍ഥ്യം. സൗജന്യ ഹോട്ട്‌സ്‌പോട്ടുകളിലേക്ക് മൊബൈല്‍ ഫോണ്‍ ബന്ധിപ്പിച്ച് യുപിഐ, നെറ്റ് ബാങ്കിങ് എന്നിവ ഉപയോഗിക്കാതിരിക്കുക. പാസ് വേഡും യുപിഐ ഐഡിയും ഉള്‍പ്പെടെയുള്ള സ്വകാര്യ വിവരങ്ങള്‍ പബ്ലിക് വൈ ഫൈ മുഖേന ചോരാന്‍ സാദ്ധ്യതയേറെയാണ്.

ഫോണില്‍ സൂക്ഷിച്ചിരിക്കുന്ന സ്വകാര്യ രേഖകള്‍, ഫോട്ടോകള്‍, ഫോണ്‍ നമ്പരുകള്‍, ലോഗിന്‍ വിവരങ്ങള്‍ എന്നിവയും ചോര്‍ത്തിയെടുക്കാന്‍ ഹാക്കര്‍മാര്‍ക്ക് ഇതിലൂടെ കഴിയും. പൊതു ഹോട്ട്‌സ്‌പോട്ടുകള്‍ ഉപയോഗിച്ച് സുരക്ഷിതമല്ലാത്ത ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുകയോ അക്കൗണ്ടുകള്‍ എടുക്കുകയോ പണമിടപാടുകള്‍ നടത്തുകയോ ചെയ്യരുത്. ഇത്തരത്തില്‍ ഓണ്‍ലൈന്‍ വഴി പണം നഷ്ടപ്പെടുകയോ മറ്റ് സാമ്പത്തിക നഷ്ടങ്ങള്‍ ഉണ്ടാവുകയോ ചെയ്താല്‍ 1930 എന്ന നമ്പറിലോ www.cybercrime.gov.in എന്ന വെബ് സൈറ്റിലോ പരാതി റജിസ്റ്റര്‍ ചെയ്യാം. ഓര്‍മിക്കുക, ഒരു മണിക്കൂറിനകം വിവരം 1930 ല്‍ അറിയിച്ചാല്‍ പൊലീസിന് പണം തിരിച്ചുപിടിക്കാന്‍ എളുപ്പത്തില്‍ കഴിയും.

 

പൊതു വൈഫൈ ഉപയോഗിച്ച് പണമിടപാടുകള്‍ നടത്തിയാല്‍ എന്താണ് കുഴപ്പം? പൊലീസ് പറയുന്നത് ഇങ്ങനെ

Share

Leave a Reply

Your email address will not be published. Required fields are marked *