കോഴിക്കോട്: ഇന്ത്യന്‍ അസോസിയേഷന്‍ മലബാര്‍ ശാഖ ആരംഭിക്കുന്ന ഐ.ഡി.എ മലബാര്‍ കെയര്‍ വെബ്‌സൈറ്റിന് തുടക്കമായി. ശാരീരിക ബുദ്ധിമുട്ടുകള്‍, വൈകല്യം എന്നിവയാല്‍ ദന്ത സംരക്ഷണ ചികിത്സക്ക് ദന്തല്‍ ക്ലിനിക്കുകളിലേക്ക് പടി ചവിട്ടി കയറി പോകാന്‍ സാധിക്കാതെ ബുദ്ധിമുട്ടുന്നവര്‍ക്കായാണ് വെബ്‌സൈറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ജില്ലയിലെ 25ഓളം ദന്ത ക്ലിനിക്കുകള്‍, റാമ്പ്, ലിഫ്റ്റ് സൗകര്യമുള്ളവയുടെ വിവരങ്ങള്‍ ഈ വെബ്‌സൈറ്റിലൂടെ ലഭ്യമാവും. https://idamalabarcare.com/ എന്ന് ഗൂഗിളില്‍ ടൈപ്പ് ചെയ്താല്‍ ഇത്തരം ക്ലിനിക്കുകളെ മനസ്സിലാക്കാന്‍ സാധിക്കും. നിലവില്‍ 25 സ്ഥാപനങ്ങളുടെ വിവരങ്ങളാണുള്ളത്. വരും ദിവസങ്ങളില്‍ കൂടുതല്‍ സ്ഥാപനങ്ങളുടെ വിവരങ്ങള്‍ കൂടി സൈറ്റില്‍ ലഭ്യമാവും. ഇന്ത്യയിലാദ്യമായാണ് ഇത്തരം വെബ്‌സൈറ്റ് സേവനം ലഭ്യമാവുന്നത്.
വാര്‍ത്താസമ്മേളനത്തില്‍ ഡോ.സമീര.ജി നാഥ്, ഡോ.മാധവന്‍കുട്ടി ഭരതന്‍, ഡോ.അരുണ്‍ ഭാസ്‌ക്കരന്‍, ഡോ. ശ്രീകാന്ത് പുത്തലത്ത്, പ്രജിത്ത് ജയപാല്‍ എന്നിവര്‍ പങ്കെടുത്തു.