കോഴിക്കോട്: ഭിന്നശേഷിക്കാരുടെ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ തയ്യാറാകാത്ത സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡിന്റെ നേതൃത്വത്തില്‍ നാളെ(2ന്) സെക്രട്ടറിയേറ്റ് ധര്‍ണ്ണയും ജില്ലാ കേന്ദ്രങ്ങളില്‍ കലക്ട്രേറ്റ് ധര്‍ണ്ണയും സംഘടിപ്പിക്കും. നിലവിലെ പെന്‍ഷന്‍ 1600 രൂപ ലഭിച്ചിട്ട് മാസങ്ങളായി. തീവ്ര ഭിന്നശേഷിക്കാരെ പരിചരിക്കുന്ന രക്ഷിതാക്കള്‍ക്ക് നല്‍കി വരുന്ന 600 രൂപയുടെ ആശ്വാസ കിരണം പദ്ധതി വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുകയാണ്. പെന്‍ഷന്‍ മുവായിരം രൂപയായി വര്‍ദ്ധിപ്പിക്കുക, ആശ്വസ കിരണം ആയിരം രൂപയാക്കുക, നിയമനങ്ങളില്‍ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുക എന്നിവയാണ് സംഘടന മുന്നോട്ട് വെക്കുന്ന പ്രധാന ആവശ്യങ്ങള്‍.