2028 ല്‍ COP33 ആതിഥേയത്വം വഹിക്കാന്‍ ഇന്ത്യതയ്യാറാണെന്ന് പ്രധാന നരേന്ദ്ര മോദി പറഞ്ഞു.ദുബായില്‍ COP28 ഉച്ചകോടിയുടെ ഉദ്ഘാടന സെഷനെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോള കാര്‍ബണ്‍ പുറന്തള്ളലില്‍ ഇന്ത്യ സംഭാവന ചെയ്യുന്നത് 4 ശതമാനത്തില്‍ താഴെയാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം പരിസ്ഥിതിയും സമ്പദ്വ്യവസ്ഥയും തമ്മിലുള്ള വലിയ സന്തുലിതാവസ്ഥ സൃഷ്ടിക്കുന്ന വികസനത്തിന്റെ ഒരു മാതൃകയാണ് രാജ്യം ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന് സമര്‍ത്ഥിച്ചു.ജനങ്ങളുടെ പങ്കാളിത്തത്തിലൂടെ കാര്‍ബണ്‍ സിങ്കുകള്‍ സൃഷ്ടിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഗ്രീന്‍ ക്രെഡിറ്റ് ഇനിഷ്യേറ്റീവും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു.2030ഓടെ പുറന്തള്ളല്‍ തീവ്രത 45 ശതമാനം കുറയ്ക്കാനും ഫോസില്‍ ഇതര ഇന്ധനങ്ങളുടെ വിഹിതം 50 ശതമാനമായി ഉയര്‍ത്താനും ഇന്ത്യ ലക്ഷ്യമിടുന്നതായി ദുബായില്‍ നടന്ന ഇഛജ28 ഉച്ചകോടിയുടെ ഉദ്ഘാടന സെഷനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
വ്യാഴാഴ്ച ആരംഭിച്ച കാലാവസ്ഥാ വ്യതിയാന കോണ്‍ഫറന്‍സിന്റെ 28-ാമത് എഡിഷന്‍ ഡിസംബര്‍ 12 വരെ നീണ്ടുനില്‍ക്കും. പ്രധാന മന്ത്രി ഏഴ് ഉഭയകക്ഷി യോഗങ്ങളും പ്രസംഗങ്ങളും നടത്തും. 2015ല്‍ പാരീസിലും 2021ല്‍ ഗ്ലാസ്ഗോയിലും സന്ദര്‍ശനം നടത്തിയതിന് ശേഷം മൂന്നാം തവണയും ലോക കാലാവസ്ഥാ ഉച്ചകോടിയില്‍ പങ്കെടുക്കുന്ന മോദിയെ ദുബായിലെ ഇന്ത്യന്‍ സമൂഹം സ്വാഗതം ചെയ്തു.
COP28 ന്റെ ഭാഗമായി യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തി,
2024ലെ യുഎന്‍ ഉച്ചകോടിയില്‍ ഇന്ത്യയുടെ പ്രസിഡന്‍സിക്ക് കീഴില്‍ ജി20യുടെ നേട്ടങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ഗുട്ടെറസ് സ്ഥിരീകരിച്ചു.
2028ല്‍ COP33 ഇന്ത്യ ആതിഥേയത്വം വഹിക്കാന്‍
തയ്യാര്‍ പ്രധാനമന്ത്രി മോദി