ആരോഗ്യ ഇന്‍ഷൂറന്‍സ് അനിവാര്യമോ?

ആരോഗ്യ ഇന്‍ഷൂറന്‍സ് അനിവാര്യമോ?

ചികിത്സാ ചിലവ് റോക്കറ്റ് പോലെ കുതിക്കുമ്പോള്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് എടുക്കുന്നത് നല്ലത് തന്നെയാണ്. നമ്മള്‍ പോളിസികള്‍ എടുത്തിട്ടില്ലെങ്കില്‍, അസുഖമോ, അപകടമോ സംഭവിച്ചാല്‍ ക്ലെയിം ലഭിക്കില്ല. ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസികള്‍ എടുക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കാം.

ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് കാര്‍ഡ് എടുക്കുമ്പോള്‍ ശരിയായ വിവരങ്ങള്‍ മാത്രം കൊടുക്കാന്‍ പ്രത്യേകം ശ്രമിക്കുക. തെറ്റുകള്‍ വന്നാല്‍ ക്ലെയിമുകള്‍ തള്ളിക്കളയാന്‍ വഴിയൊരുങ്ങും.
ആപ്ലിക്കേഷനുകള്‍ ശ്രദ്ധയോടെ വായിച്ച് നമ്മള്‍തന്നെ പൂരിപ്പിക്കുന്നതാണ് ഉത്തമം.

നിലവിലുള്ള അസുഖങ്ങള്‍ രേഖപ്പെടുത്തുന്നതും നല്ലതാണ്.
പോളിസിയെടുത്താല്‍ 30 ദിവസമെങ്കിലും കാത്തിരിപ്പ് കാലാവധിയുണ്ട്. എന്നാല്‍ അപകടമാണ് സംഭവിക്കുന്നതെങ്കില്‍ ക്ലെയിം ലഭിക്കുമോ എന്ന് പോളിസിയെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുന്നതിന് മുമ്പ് ഇന്‍ഷൂറന്‍സ് കമ്പനിയുടെ നെറ്റ്‌വര്‍ക്കില്‍ പ്രസ്തുത ആശുപത്രി ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും പരിശോധിക്കുക.

പോളിസി പരിരക്ഷ ഇല്ലാത്ത സേവന ക്ലിനിക്കുകളില്‍ (ഉദാ: ദന്ത ചികിത്സ, ആയുഷ് ചികിത്സ) പോകാതെയും നോക്കണം.

ചില ചികിത്സകള്‍ എല്ലാ ഇന്‍ഷൂറന്‍സ് കമ്പനികളും ഒഴിവാക്കിയിട്ടുണ്ട്. (ഉദാ: കോസ്‌മെറ്റിക് ചികിത്സ, പ്ലാസ്റ്റിക് സര്‍ജറി).
പോളിസിയുടെ കാലാവധിയില്‍ മാത്രമാണ് ക്ലെയിം ലഭിക്കുന്നത്. പോളിസിയുടെ കാലാവധി നോക്കി പ്രീമിയം പുതുക്കി പോളിസി ലൈവാക്കാന്‍ ശ്രദ്ധിക്കുക.
ആശുപത്രിയില്‍ ചികിത്സ എടുക്കുമ്പോള്‍ നിശ്ചിത സമയത്തിനുള്ളില്‍ തന്നെ കമ്പനിയെ അറിയിക്കേണ്ടതാണ്.

 

ആരോഗ്യ ഇന്‍ഷൂറന്‍സ് അനിവാര്യമോ?

 

 

Share

Leave a Reply

Your email address will not be published. Required fields are marked *