ബോളിവുഡ് താരം രണ്‍ദീപ് ഹൂഡ വിവാഹിതനായി

ബോളിവുഡ് താരം രണ്‍ദീപ് ഹൂഡ വിവാഹിതനായി

ഇംഫാല്‍: ബോളിവുഡ് താരം രണ്‍ദീപ് ഹൂഡ വിവാഹിതനായി. നടിയും മോഡലുമായ മണിപ്പൂര്‍ സ്വദേശി ലിന്‍ ലെയ്ഷറാം ആണ് വധു. ഇംഫാലില്‍ വെച്ച് മെയ്തി ആചാരപ്രകാരം നടന്ന വിവാഹത്തില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്തു.വധൂവരന്‍മാര്‍ പരമ്പരാഗത വേഷത്തിലാണ് വിവാഹ വേദിയില്‍ എത്തിയത്.

വിവാഹത്തോടനുബന്ധിച്ചുള്ള ചിത്രങ്ങള്‍ രണ്‍ദീപ് ഹൂഡ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ദമ്പതികള്‍ക്ക് ആശംസകളുമായി നിരവധി ആരാധകരും എത്തുന്നുണ്ട്. സിനിമയിലെ സുഹൃത്തുക്കള്‍ക്കായി മുംബൈയില്‍ വിവാഹ വിരുന്ന് സംഘടിപ്പിക്കുമെന്ന് താരം അറിയിച്ചുണ്ട്.
ഓം ശാന്തി ഓം, മേരി കോം, ജാനേ ജാന്‍ തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുള്ള ലിന്‍ ബിസിനസുകാരി കൂടിയാണ്.

 

 

ബോളിവുഡ് താരം രണ്‍ദീപ് ഹൂഡ വിവാഹിതനായി

 

Share

Leave a Reply

Your email address will not be published. Required fields are marked *