2024 ട്വന്റി 20 ലോകകപ്പിന് യോഗ്യത നേടി ഉഗാണ്ട

2024 ട്വന്റി 20 ലോകകപ്പിന് യോഗ്യത നേടി ഉഗാണ്ട

വിന്‍ഡ്ഹോക്ക്: ഐസിസി ട്വന്റി 20 ലോകകപ്പിന് യോഗ്യത നേടി ഉഗാണ്ട ക്രിക്കറ്റ് ടീം.അടുത്ത വര്‍ഷം വെസ്റ്റിന്‍ഡീസിലും അമേരിക്കയിലുമായി നടക്കാനിരിക്കുന്ന ഐസിസി ട്വന്റി 20 ലോകകപ്പിനാണ് ഉഗാണ്ട ക്രിക്കറ്റ് ടീംയോഗ്യത നേടിയത്. 20 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ 20-ാമത്തെ ടീമായാണ് ഉഗാണ്ട യോഗ്യത നേടിയിരിക്കുന്നത്. ട്വന്റി 20 ലോകകപ്പ് കളിക്കുന്ന അഞ്ചാമത്തെ ആഫ്രിക്കന്‍ രാജ്യമാണ് ഉഗാണ്ട.

വ്യാഴാഴ്ച റുവാണ്ടയ്ക്കെതിരേ ഒമ്പത് വിക്കറ്റ് ജയത്തോടെയാണ് ഉഗാണ്ട ലോകകപ്പ് ബര്‍ത്ത് ഉറപ്പിച്ചത്. ആഫ്രിക്കന്‍ യോഗ്യതാ റൗണ്ടില്‍ നിന്ന് നമീബിയക്കൊപ്പം യോഗ്യത നേടുന്ന രണ്ടാമത്തെ ടീമായിരിക്കുകയാണ് ഉഗാണ്ട. ആഫ്രിക്കന്‍ ഫേവറിറ്റുകളായ സിംബാബ്വെയെ മറികടന്നാണ് ഉഗാണ്ട ടൂര്‍ണമെന്റിന് യോഗ്യത നേടിയിരിക്കുന്നത്.

 

 

 

 

2024 ട്വന്റി 20 ലോകകപ്പിന് യോഗ്യത നേടി ഉഗാണ്ട

 

Share

Leave a Reply

Your email address will not be published. Required fields are marked *