കോഴിക്കോട്: മലബാര്‍ ഇനീഷ്യേറ്റീവ് ഫോര്‍ സോഷ്യല്‍ ഹാര്‍മണി കൂട്ടായ്മ രൂപീകരിച്ചു. വൈവിധ്യങ്ങളെ അംഗീകരിച്ച് വ്യത്യസ്ത വിശ്വാസങ്ങളെയും ഭാഷാ വിഭാഗങ്ങളെയും ആദരിക്കുന്ന മലബാറിന്റെ സംസ്‌കാരം കൂടുതല്‍ പരിപോഷിപ്പിക്കുക എന്നതാണ് കൂട്ടായ്മയുടെ ലക്ഷ്യം. യോഗത്തില്‍ പി.വി.ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പി.കെ.കൃഷ്ണനുണ്ണി രാജ, പ്രൊഫ.എം.പി.പത്മനാഭന്‍, അബ്ദുല്‍ ലത്തീഫ് പാലക്കണ്ടി, സുധീഷ് കേശവപുരി, സിറാജ് കപ്പാസി പ്രസംഗിച്ചു.
ഭാരവാഹികള്‍ പി.വി.ചന്ദ്രന്‍(ചെയര്‍മാന്‍), പി.കെ.അഹമ്മദ്(ജന.സെക്രട്ടറി), എം.പി.അഹമ്മദ്, ഡോ.കെ.മൊയ്തു, പി.മമ്മത് കോയ, എന്‍.കെ.മുഹമ്മദലി, ഫാ.സജീവ് വര്‍ഗീസ് (വൈസ്.ചെയര്‍മാന്‍), ഫാ.ഡോ.ടി.എ.ജെയിംസ്(സി.എസ്.ഐ), ജൗഹര്‍ ടാംടന്‍, അനൂപ് നാരായണന്‍(സെക്രട്ടറി), സി.ഇ.ചാക്കുണ്ണി (ട്രഷറര്‍).