കോഴിക്കോട്: മേരിക്കുന്ന് ഹോളി റെഡീമര്‍ ചര്‍ച്ചും കോഴിക്കോട് ഹോളി സ്പിരിറ്റ് മിനിസ്ട്രിയും ചേര്‍ന്ന് ഹോളിസ്പിരിറ്റ് മിനിസ്ട്രിയുടെ ദശ വാഷികത്തോടനുബന്ധിച്ച് നടത്തുന്ന യൂക്കറിസ്റ്റിക്
ബൈബിള്‍ കണ്‍വെന്‍ഷന്‍ ഇന്നു മുതല്‍ ആരംഭിക്കും. ഡിസംബര്‍ 3ന് സമാപിക്കും. എല്ലാ ദിവസവും വൈകിട്ട് 4.30 മുതല്‍ രാത്രി 9 മണിവരെയാണ് കണ്‍വെന്‍ഷന്‍. റവ.ഡോ.അലോഷ്യസ് കുളങ്ങര കണ്‍വെന്‍ഷനില്‍ ധ്യാനം നയിക്കും. ജപമാലയോടെയാണ് കണ്‍വെന്‍ഷന്‍ ആരംഭിക്കുന്നത്. ഇന്ന് ബിഷപ്പ് ഡോ.വര്‍ഗ്ഗീസ് ചക്കാലയ്ക്കല്‍ ബൈബിള്‍ പ്രതിഷ്ഠ നടത്തി തിരിതെളിയിച്ച് ഉദ്ഘാടനം ചെയ്യും. റവ.ഡോ.അലോഷ്യസ് കുളങ്ങര രചിച്ച ദിവ്യ കാരുണ്യം പുസ്തകം ദീപിക റസിഡന്റ് എഡിറ്റര്‍ ഫാ.സുദീപ് കിഴക്കരകാട്ടിലിന് നല്‍കി ബിഷപ്പ് പ്രകാശനം ചെയ്യും.
രണ്ടാം ദിവസം ദിവ്യബലിക്ക് പറോപ്പടി ഫൊറോന വികാരി റവ.ഡോ.ജോസഫ് കളരിക്കലും താമരശ്ശേരി രൂപത കരിസ്മാറ്റിക് മുന്നേറ്റം ഡയറക്ടര്‍ ഫാ.സായ് പാറന്‍കുളങ്ങരയും ചേര്‍ന്ന് ദിവ്യബലിക്ക് മുഖ്യ കാര്‍മികത്വം വഹിക്കും.
മൂന്നാം ദിവസം കോഴിക്കോട് രൂപതാ ബിഷപ് ഡോ.വര്‍ഗീസ് ചക്കാലക്കല്‍ ദിവ്യ ബലിക്ക് മുഖ്യകാര്‍മികത്വം വഹിക്കും. നാലാ ദിവസം താമരശ്ശേരി രൂപതാ മെത്രാന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ദിവ്യബലിക്ക് മുഖ്യ കാര്‍മികത്വം വഹിക്കും.
സമാപന ദിവസം കോഴിക്കോട് രൂപതാ വികാരി ജനറല്‍ മോണ്‍സിഞ്ഞോര്‍ ഡോ.ജന്‍സന്‍ പുത്തന്‍വീട്ടില്‍ ദിവ്യബലിക്ക് മുഖ്യകാര്‍മികത്വം വഹിക്കും. ആഘോഷമായ ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ യൂക്കറിസ്റ്റിക്ബൈബിള്‍ കണ്‍വെന്‍ഷന്‍ സമാപിക്കും.