ആഗോള കാലാവസ്ഥ ഉച്ചക്കോടിക്ക് ഇന്ന് ദുബായില്‍ തുടക്കമായി

ആഗോള കാലാവസ്ഥ ഉച്ചക്കോടിക്ക് ഇന്ന് ദുബായില്‍ തുടക്കമായി

ആഗോള കാലാവസ്ഥ ഉച്ചക്കോടിക്ക് ദുബായില്‍ ഇന്ന് തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ള ലോകനേതാക്കള്‍ നാളെ ദുബായിലെത്തും.
കാലാവസ്ഥ വ്യതിയാനം, ആഗോള താപനം എങ്ങനെ നിയന്ത്രിക്കാം എന്നതാണ് ഉച്ചകോടിയുടെ പ്രധാന ചര്‍ച്ചാ വിഷയം. ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുകയാണ് പതിമൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ഉച്ചകോടിയുടെ പ്രധാന അജന്‍ഡ. തീവ്ര കാലാവസ്ഥാമാറ്റങ്ങളുമായി പൊരുത്തപ്പെടാന്‍ ലോകത്തെ സഹായിക്കുക, കാര്‍ബണ്‍ പുറന്തള്ളലിന്റെ വിലനിര്‍ണയവും ആഗോളതാപനം മൂലമുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് പുതിയ ഫണ്ട് ഉണ്ടാക്കുക എന്നിവ ഉച്ചകോടിയുടെ ലക്ഷ്യങ്ങളാണ്. ബ്രിട്ടനിലെ ചാള്‍സ് രാജാവും പ്രധാനമന്ത്രി ഋഷി സുനകും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും അടക്കമുള്ള നേതാക്കള്‍ ആദ്യ ദിവസം തന്നെ ഉച്ചകോടിക്ക് എത്തും. വെള്ളി, ശനി ദിവസങ്ങളിലാണ് ലോക നേതാക്കള്‍ പങ്കെടുക്കുന്ന ആദ്യ സെഷന്‍. രണ്ടാമത്തെ സെഷന്‍ ഡിസംബര്‍ 9,10 ദിവസങ്ങളില്‍ നടക്കും. ബ്ലൂ, ഗ്രീന്‍ സോണുകളാക്കി തിരിച്ചാണ് സമ്മേളനങ്ങളും ചര്‍ച്ചകളും പ്രദര്‍ശനങ്ങളും നടക്കുക. ഗ്രീന്‍ സോണിലേക്ക് മാത്രമാണ് പൊതുജനങ്ങള്‍ക്ക് പ്രവേശനം. ഞായറാഴ്ച മുതല്‍ പ്രവേശനം അനുവദിക്കും. ഉച്ചകോടിയോട് അനുബന്ധിച്ച് നഗരത്തില്‍ കടുത്ത ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. നൂറിലധികം പരിപാടികള്‍ സൗജന്യമായി ആസ്വദിക്കാം. ഉച്ചകോടിയുടെ ഭാഗമായി വെളളി മുതല്‍ ഞായര്‍വരെ രാവിലെ ഷൈഖ് സായിദ് റോഡ് ഭാഗികമായി അടച്ചിടും. വേള്‍ഡ് ട്രേഡ് സെന്റര്‍ മുതല്‍ എക്‌സ്‌പോസിറ്റി ഇന്റര്‍സെഷന്‍ വരെ രാവിലെ 7 മുതല്‍ നാല് മണിക്കൂര്‍ ഗതാഗതം അനുവദിക്കില്ല.

 

 

 

 

ആഗോള കാലാവസ്ഥ ഉച്ചക്കോടിക്ക് ഇന്ന് ദുബായില്‍ തുടക്കമായി

Share

Leave a Reply

Your email address will not be published. Required fields are marked *