സബ്സിഡിയോടെ ഡ്രോണ്‍ വാങ്ങാന്‍ 1,261 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. തിരഞ്ഞെടുക്കുന്ന 15,000 വനിതാ സ്വയം സഹായ സംഘങ്ങള്‍ക്കാണ് ഡ്രോണ്‍ നല്‍കുക. 2024-25 മുതല്‍ 2025-26 വരെയുള്ള കാലയളവില്‍ കീടനാശിനി പ്രയോഗം ഉള്‍പ്പെടെയുള്ള കാര്‍ഷിക ആവശ്യങ്ങള്‍ക്കായി കര്‍ഷകര്‍ക്ക് ഡ്രോണ്‍ വാടകയ്ക്ക് നല്‍കി വരുമാനം നേടാം.
മികച്ച തൊഴിലവസരവും വര്‍ഷം ഒരു ലക്ഷം രൂപ വരെ അധിക വരുമാനവും നേടാന്‍ സ്വയം സഹായ സംഘങ്ങള്‍ക്ക് സാധിക്കുന്ന വിധത്തിലാാണ് പദ്ധതിയെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു. 500 ഡ്രോണുകള്‍ വളം കമ്പനികള്‍ നല്‍കും. ബാക്കി 14,500 ഡ്രോണുകള്‍ അടുത്ത രണ്ടു വര്‍ഷത്തില്‍ കേന്ദ്ര സഹായത്തോടെ ലഭ്യമാക്കും.
പരമാവധി എട്ട് ലക്ഷം വരെ
10 ലക്ഷം രൂപയാണ് ഡ്രോണും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് ചെലവാകുക. ഡ്രോണുകളുടെ വിലയുടെ 80 ശതമാനം കേന്ദ്ര ധനസഹായമായി വനിതാ സ്വയം സഹായ സംഘങ്ങള്‍ക്ക് നല്‍കും. ആക്‌സസറികള്‍/അനുബന്ധ ചാര്‍ജുകള്‍ അടക്കം പരമാവധി എട്ടു ലക്ഷം രൂപയാണു നല്‍കുക ബാക്കി തുക സ്വയം സഹായ സംഘങ്ങള്‍ ക്ലസ്റ്റര്‍ ലെവല്‍ ഫെഡറേഷനില്‍ നിന്ന് നാഷണല്‍ അഗ്രികള്‍ച്ചര്‍ ഇന്‍ഫ്ര ഫിനാന്‍സിംഗ് ഫെസിലിറ്റി പ്രകാരം വായ്പയായി നേടണം. അകഎ വായ്പയ്ക്ക് 3% പലിശയിളവ് നല്‍കും
ഡ്രോണ്‍ പൈലറ്റിന് (പറത്തുന്നയാള്‍ക്ക്) 15,000 രൂപയും കോ-പൈലറ്റിന് 10,000 രൂപയും ഓണറേറിയം ലഭിക്കും. എസ്.എച്ച്.ജികളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവരെ 15 ദിവസത്തെ പരിശീലനത്തിന് അയക്കും. ഇതില്‍ 5 ദിവസം ഡ്രോണ്‍ പറത്തുന്നതിനുള്ള ട്രെയിനിംഗ് ആയിരിക്കും. പത്ത് ദിവസം കീടനാശിനി പ്ര-പ്രയോഗം പോലുള്ള കാര്യങ്ങളിലായിരിക്കും പരിശീലനം. നാനോ യൂറിയ, നാനോ ഡി.എ.പി പോലുള്ള നാനോ വളപ്രയോഗങ്ങള്‍ ഉപയോഗിക്കാനും പദ്ധതിയുടെ ഭാഗമായി വനിതകളെ പ്രോത്സാഹിപ്പിക്കും.
become an entrepreneur; Central approval for the project