നമുക്കറിയാം ഇനി മഞ്ഞുകാലമാണ്. കാലാവസ്ഥമാറുന്നതോടെ നമ്മുടെ ശരീരത്തിലും പല മാറ്റങ്ങളും സംഭവിക്കും.മഞ്ഞുകാലത്ത് ശരീരത്തിന്റെ ആരോഗ്യത്തില്‍ മാത്രമല്ല ചര്‍മ്മത്തിന്റെ ആരോഗ്യത്തിലും വേണം ശ്രദ്ധ. തണുപ്പ് കാലമാകുന്നതോടെ നമ്മുടെ ശരീരത്തിലെ ജലാംശം കൂടുതലായി നഷ്ടപ്പെടാനും ചര്‍മ്മം കൂടുതല്‍ വരണ്ടുപോകാനും സാധ്യതയുണ്ട്. തണുപ്പ് കാലത്ത് പൊതുവെ വെള്ളം കുടിക്കുന്നതിന്റെ അളവും കുറയും.ഇത് ചര്‍മ്മത്തെ മോശമായി ബാധിക്കാം.
മഞ്ഞുകാലത്ത് ചര്‍മ്മം സംരക്ഷിക്കുന്നതിനായി നമ്മുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ ഒന്ന് പരിചയപ്പെടാം.
ആരും അത്ര ശ്രദ്ധ കൊടുക്കാത്ത മധുരക്കിഴങ്ങാണ് ഈ പട്ടികയില്‍ ആദ്യം ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ എയും ബീറ്റാ കരോട്ടിനും അടങ്ങിയ ഇവ കഴിക്കുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഏറ്റവും നല്ലതാണ്.
തണുപ്പ് കാലത്ത് മാത്രമല്ല ഏത് കാലാവസ്ഥയിലും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് ചീര.വിറ്റാമിന്‍ എ, സി, ഇ തുടങ്ങിയവയാല്‍ സമൃദ്ധമായ ചീര ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.
വിറ്റാമിനുകളും ആന്റി ഓക്സിഡന്റുകളും ധാരാളം അടങ്ങിയിട്ടുള്ള അവക്കാഡോ ചര്‍മ്മത്തിലെ ദൃഢതയും ഇലാസ്തികതയും നിലനിര്‍ത്തുന്ന കൊളാജിന്‍ വര്‍ധിപ്പിക്കാന്‍ അതിലെ ഒമേഗ 3 ഫാറ്റി ആസിഡ് സഹായിക്കും.
നട്‌സും സീഡുകളും കഴിക്കുന്നത് തണുത്ത കാലാവസ്ഥയില്‍ ഗുണം ചെയ്യും.ബദാം, സൂര്യകാന്തി വിത്തുകള്‍, ഫ്‌ലക്‌സ് സീഡുകള്‍ തുടങ്ങിയവയില്‍ വിറ്റാമിന്‍ ഇയും മറ്റ് ആന്റി ഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നതും ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്.
ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ സാല്‍മണ്‍ ഫാറ്റി ഫിഷുകള്‍ കഴിക്കുന്നതും ചര്‍മ്മാരോഗ്യത്തിന് ഫലപ്രദമാണ്.
എല്ലാ മനുഷ്യ ശരീരവും ഒരു പോലെയല്ല. ഓരോ ശരീരത്തിന്റെയും അവസ്ഥക്കനുസരിച്ച് വേണം ഭക്ഷണം ക്രമീകരിക്കാന്‍.അതുകൊണ്ട് ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.