ചാറ്റ് വിന്‍ഡോയില്‍ തന്നെ കോണ്‍ടാക്ടിന്റെ പ്രൊഫൈല്‍ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന പുതിയ ഫീച്ചര്‍ പരീക്ഷിക്കുകയാണ് വാട്സാപ്പ്. കോണ്‍ടാക്റ്റ് പങ്കുവെച്ച സ്റ്റാറ്റസും ലാസ്റ്റ് സീനും കോണ്‍ടാക്ട് നെയിമിന് താഴെ കാണാന്‍ സാധിക്കും. കോണ്‍ടാക്ടിലുള്ളവര്‍ ലാസ്റ്റ് സീന്‍ ആക്ടിവേറ്റ് ചെയ്താല്‍ മാത്രമേ കാണാന്‍ സാധിക്കുകയുള്ളു. വാബീറ്റാ ഇന്‍ഫോയാണ് ഇക്കാര്യം പുറത്തുവിട്ടത്.
വാട്സ് ആപ്പിന്റെ ആന്‍ഡ്രോയിലഡ് വേര്‍ഷന്‍ 2.23.25.11 ബീറ്റാ പതിപ്പിലാണ് ഈ ഫീച്ചര്‍ ലഭ്യമാവുക. ചാറ്റ് വിന്‍ഡോയില്‍ സ്റ്റാറ്റസ് കാണാമെന്നതാണ് പുതിയ ഫീച്ചറിനെ ശ്രദ്ധേയമാക്കുന്നത്. നേരത്തെ സ്റ്റാറ്റസ് ബാറിലോ, അല്ലെങ്കില്‍ ഒരാളുടെ പ്രൊഫൈല്‍ തുറന്നാലോ മാത്രമാണ് സ്റ്റാറ്റസ് കാണാന്‍ സാധിക്കുക. നിലവില്‍ ആന്‍ഡ്രോയിഡിലാണ് ഈ ഫീച്ചര്‍ ലഭ്യമാവുക. ചാറ്റ് ജിപിടി പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ചാറ്റ്ബോട്ട്, വോയിസ് ചാറ്റ് ഫീച്ചര്‍, ഇമെയില്‍ വെരിഫിക്കേഷന്‍ തുടങ്ങിയവ വാട്സ്ആപ്പ് അടുത്തിടെ അവതരിപ്പിച്ച ഫീച്ചറുകളാണ്.