ന്യൂഡല്‍ഹി: ചൈനയില്‍ കുട്ടികളില്‍ വ്യാപകമായി ശ്വാസകോശ രോഗം റിപ്പോര്‍ട്ട് ചെയ്യുന്നതിനു പിന്നാലെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍. രാജസ്ഥാന്‍, കര്‍ണാടക, ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഹരിയാന, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങള്‍ക്കാണ് മുന്നിറിയിപ്പ് നല്‍കിയത്. ശ്വാസകോശ സംബന്ധമായ രോഗങ്ങളുമായി വരുന്നവര്‍ക്ക് പ്രത്യേക പരിചരണവും നിരീക്ഷണവും നല്‍കണമെന്നും ആശുപത്രികളില്‍ മതിയായ സൗകര്യങ്ങള്‍ ഒരുക്കണമെന്നും നിര്‍ദേശമുണ്ട്.
കര്‍ണാടക സര്‍ക്കാര്‍ ഇതിനകം തന്നെ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. പനി ബാധിച്ചെത്തുന്നവര്‍ സ്വീകരിക്കേണ്ട മുന്നറിയിപ്പുകള്‍ പുറത്തിറക്കി. നിലവില്‍ പേടിക്കേണ്ട സാഹചര്യമില്ലെന്ന് രാജസ്ഥാന്‍ ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ കുറിപ്പില്‍ അറിയിച്ചു. കോവിഡ് സമയത്ത് ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തിയതുപോലെയുള്ള നടപടികള്‍ സ്വീകരിച്ചുവെന്ന് ഗുജറാത്ത് ആരോഗ്യമന്ത്രി ഋഷികേശ് പട്ടേല്‍ പറഞ്ഞു. ഉത്തരാഖണ്ഡിലെ ചില ജില്ലകളിലും പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. തമിഴ്‌നാട് സംസ്ഥാന ആരോഗ്യവകുപ്പും മുന്‍കരുതലുകള്‍ സ്വീകരിച്ചു.
വടക്കന്‍ ചൈനയില്‍ വ്യാപകമായി ശ്വാസകോശ രോഗം റിപ്പോര്‍ട്ട് ചെയ്യുന്നതിനു പിന്നാലെ, ലോകാരോഗ്യ സംഘടന കടുത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. മുന്‍കരുതല്‍ നടപടികളെടുക്കാനും രോഗവ്യാപനത്തിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കാനും ഡബ്ല്യുഎച്ച്ഒ ചൈനയോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞയാഴ്ചയാണ് ശ്വാസകോശ രോഗം കൂടുന്നെന്ന് ചൈനീസ് ആരോഗ്യ കമ്മിഷന്‍ സ്ഥിരീകരിച്ചത്. ഇതിനിടെ, വടക്കന്‍ ചൈനയില്‍ കുട്ടികള്‍ക്കു കൂട്ടത്തോടെ ന്യുമോണിയ പിടിച്ചത് ആശങ്കയ്ക്കിടയാക്കി.
ശ്വാസകോശരോഗം: അഞ്ച് സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം; നിരീക്ഷണം ശക്തമാക്കി
ഓണ്‍ലൈന്‍ വാര്‍ത്തകള്‍ ലഭിക്കാന്‍ ഈ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക
https://chat.whatsapp.com/B799HsAhczQ15ySVhXDFM