‘മാധ്യമങ്ങള്‍ നടത്തിയ പ്രചാരണം കുട്ടിയെ കണ്ടെത്താനും തിരിച്ചറിയാനും സഹായിച്ചു’ ഷെയ്ന്‍ നിഗം പറയുന്നു

‘മാധ്യമങ്ങള്‍ നടത്തിയ പ്രചാരണം കുട്ടിയെ കണ്ടെത്താനും തിരിച്ചറിയാനും സഹായിച്ചു’ ഷെയ്ന്‍ നിഗം പറയുന്നു

കൊല്ലം: ഓയൂര്‍ മരുതമണ്‍ പള്ളിയില്‍നിന്ന് തട്ടിക്കൊണ്ടുപോയ ആറുവയസ്സുകാരി അബിഗേല്‍ സാറ റെജിയെ കണ്ടെത്തിയതില്‍ സന്തോഷം പങ്കുവെച്ച് നടന്‍ ഷെയ്ന്‍ നിഗം. കേരളം ഉറ്റുനോക്കിയ ആ സന്തോഷ വാര്‍ത്ത വന്നിരിക്കുന്നു എന്ന് തുടങ്ങുന്ന ഫേസ്ബുക്ക് കുറിപ്പില്‍, ഇന്നലെ ഏറെ വിമര്‍ശനങ്ങളേറ്റുവാങ്ങിയ മാധ്യമങ്ങളെ അദ്ദേഹം പ്രശംസിക്കുന്നുണ്ട്.

ഇന്നലെ മുതല്‍ കേട്ടുവന്ന സകല കുത്തുവാക്കുകളും ഭേദിച്ച് മാധ്യമങ്ങള്‍ നടത്തിയ പ്രചാരണം കുട്ടിയെ കണ്ടെത്താനും തിരിച്ചറിയാനും സഹായിച്ചുവെന്ന് അദ്ദേഹം കുറിച്ചു. അതോടൊപ്പം കൊല്ലം ആശ്രാമം പോലെയുള്ള ഒരു പ്രധാന ഭാഗത്ത് പട്ടാപ്പകല്‍ ഇത്രയും പൊലീസ് പരിശോധനകള്‍ ഭേദിച്ച് ഈ കുഞ്ഞുമായി അവര്‍ എത്തിയതിലുള്ള ആശങ്കയും അദ്ദേഹം പങ്കുവെച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം: കേരളം ഉറ്റുനോക്കിയ ആ സന്തോഷ വാര്‍ത്ത വന്നിരിക്കുന്നു. അബിഗെലിനെ കൊല്ലം ആശ്രാമം മൈതാനത്ത് വെച്ച് തിരികെ കിട്ടി.

രണ്ടു കാര്യങ്ങളാണ് ഇക്കാര്യത്തില്‍ പറയാനുള്ളത്.

1. കുട്ടിയെ തിരിച്ചറിയാന്‍ മാധ്യമ പ്രവര്‍ത്തകരുടെ പങ്കാണ് പ്രധാനം. ഇന്നലെ മുതല്‍ മാധ്യമങ്ങള്‍ കേട്ടുവന്ന സകല കുത്തുവാക്കുകളും ഭേദിച്ച് അവര്‍ നടത്തിയ പ്രചാരണം കുട്ടിയെ കണ്ടെത്താനും തിരിച്ചറിയാനും സഹായിച്ചു എന്നതില്‍ തര്‍ക്കമില്ല.

2. കൊല്ലം ആശ്രാമം പോലെയുള്ള ഒരു പ്രധാന ഭാഗത്ത് പട്ടാപ്പകല്‍ ഇത്രയും പൊലീസ് പരിശോധനകള്‍ ഭേദിച്ച് ഈ കുഞ്ഞുമായി വാഹനത്തില്‍ അവര്‍ എത്തിയത് ആശങ്ക ഉളവാക്കുന്നു.

സന്തോഷ വാര്‍ത്തയോടൊപ്പം ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ പൊലീസിന് സാധിക്കട്ടെ.

 

 

‘മാധ്യമങ്ങള്‍ നടത്തിയ പ്രചാരണം കുട്ടിയെ കണ്ടെത്താനും തിരിച്ചറിയാനും സഹായിച്ചു’ ഷെയ്ന്‍ നിഗം പറയുന്നു

Share

Leave a Reply

Your email address will not be published. Required fields are marked *