യൂറോപ്പാണോ സ്വപ്‌നം?  വര്‍ക്ക് പെര്‍മിറ്റ് വേണ്ടാത്ത രാജ്യങ്ങളെ അറിയാം

യൂറോപ്പാണോ സ്വപ്‌നം? വര്‍ക്ക് പെര്‍മിറ്റ് വേണ്ടാത്ത രാജ്യങ്ങളെ അറിയാം

വിദേശ രാജ്യങ്ങളില്‍ തൊഴില്‍ തേടി പണം സമ്പാദിക്കുകയാണോ ലക്ഷ്യം. വര്‍ക്ക് പെര്‍മിറ്റ് ഇല്ലാതെ തന്നെ ജോലി ചെയ്യാന്‍ അനുവദിക്കുന്ന രാജ്യങ്ങള്‍ ഉണ്ട്. യൂറോപ്യന്‍ യൂണിയന് പുറത്തുള്ള രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ജര്‍മ്മനി ഒന്‍പത് മാസം വരെ തൊഴിലന്വേഷിക്കാനുള്ള വിസ വാഗ്ദാനം ചെയ്യുന്നുണ്ട്. ജര്‍മ്മനിയില്‍ ജോലി ചെയ്യുന്നതിന്, അപേക്ഷകര്‍ അവരുടെ തൊഴിലില്‍ മേഖലയില്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പരിചയമുള്ളവരായിരിക്കണം. മതിയായ സാമ്പത്തിക സ്രോതസ്സുകള്‍ ഉണ്ടെങ്കില്‍, അക്കാദമിക യോഗ്യത അല്ലെങ്കില്‍ വൊക്കേഷണല്‍ പരിശീലനത്തിന്റെ തെളിവ് എന്നിവ ഉള്‍പ്പെടെ വിസക്ക് ആവശ്യമുള്ള ഡോക്യുമെന്റുകള്‍ ഫയല്‍ ചെയ്യാം. അക്കാദമിക യോഗ്യത ജര്‍മ്മനിയില്‍ അംഗീകരിക്കപ്പെട്ടതോ ജര്‍മ്മന്‍ ഡിപ്ലോമയ്ക്ക് തുല്യമോ ആയിരിക്കണം.

വിസ ആവശ്യകതകളും നടപടിക്രമങ്ങളും മാറാന്‍ സാധ്യതയുള്ളതിനാല്‍ ഇമിഗ്രേഷന്‍ വിഭാഗവുമായി ബന്ധപ്പെടാം. ജര്‍മ്മന്‍ എംബസി അല്ലെങ്കില്‍ കോണ്‍സുലേറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം.

ഓസ്ട്രിയയില്‍ റെഡ്-വൈറ്റ്ഡ റെഡ് കാര്‍ഡ് നേടണോ?

ഉയര്‍ന്ന യോഗ്യതയുള്ളവരും രാജ്യത്ത് തൊഴില്‍ തേടാന്‍ ആഗ്രഹിക്കുന്നവരുമായ മറ്റു രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഓസ്ട്രിയയും സമാനമായ വിസ വാഗ്ദാനം ചെയ്യുന്നുണ്ട്. തൊഴില്‍ തിരയുന്നതിനായി ഓസ്ട്രിയയില്‍ ആറ് മാസത്തെ വിസ അനുവദിക്കും. കൂടാതെ അപേക്ഷകര്‍ നിശ്ചിത മാനദണ്ഡങ്ങള്‍ അനുസരിച്ച് കുറഞ്ഞത് 70 പോയിന്റുകള്‍ നേടിയവരായിരിക്കണം.

വിസ കാലയളവില്‍ ഒരു അപേക്ഷകന് ജോബ് ഓഫര്‍ ലഭിക്കുകയാണെങ്കില്‍, അവര്‍ക്ക് വര്‍ക്ക്, റെസിഡന്‍സ് പെര്‍മിറ്റ് ആയ റെഡ്-വൈറ്റ്-റെഡ് കാര്‍ഡിന് അപേക്ഷിക്കാം. ഈ കാര്‍ഡ് ഉടമകള്‍ക്ക് കൂടുതല്‍ കാലം ഓസ്ട്രിയയില്‍ ജോലി ചെയ്യാനും താമസിക്കാനുമാകും.

ഇന്ത്യയില്‍ വരാനിരിക്കുന്നത് ശ്രീലങ്കയിലേതിനേക്കാള്‍ ഗുരുതരമായ ഊര്‍ജ പ്രതിസന്ധി?

തൊഴിലന്വേഷക വിസ ഉപയോഗിച്ച് എത്താന്‍ കഴിയുന്ന മറ്റൊരു രാജ്യമാണ് സ്വീഡന്‍. സ്വീഡനില്‍ തൊഴില്‍ തേടുന്നതിനോ ബിസിനസ്അവസരങ്ങള്‍ കണ്ടെത്തുന്നതിനോ അപേകക്ഷകര്‍ അഡ്വാന്‍സ്ഡ് ലെവല്‍ ബിരുദം പൂര്‍ത്തിയാക്കിയിരിക്കണം, സാമ്പത്തികമായി സ്വയംപര്യാപ്തമായിരിക്കണം, സമഗ്രമായ ആരോഗ്യ ഇന്‍ഷുറന്‍സ് ഉണ്ടായിരിക്കണം എന്ന നിബന്ധനയുണ്ട്.

ഒട്ടേറെ മാറ്റങ്ങളുമായി ഡെന്‍മാര്‍ക്ക്

നവംബര്‍ 17 മുതല്‍ ഡെന്‍മാര്‍ക്കും വിദേശ പൗരന്മാര്‍ക്ക് റെസിഡന്റ്, വര്‍ക്ക് പെര്‍മിറ്റ് ആവശ്യമില്ലാതെ തന്നെ ഹ്രസ്വകാലത്തേക്ക് ഡെന്മാര്‍ക്കില്‍ ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. ഡാനിഷ് അധികൃതരുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ഷെങ്കന്‍ വിസ ഉള്ളവര്‍ക്ക് കുറഞ്ഞത് 50 ജീവനക്കാര്‍ എങ്കിലുമുള്ള ഡാനിഷ്‌ദേ കമ്പനികളില്‍ ജോലി ചെയ്യാം. വ്യക്തികള്‍ക്ക് 180 ദിവസത്തിനുള്ളില്‍ രണ്ട് വ്യത്യസ്ത കാലയളവുകളിലാകും ഡാനിഷ് കമ്പനിയില്‍ ജോലിയില്‍ ഏര്‍പ്പെടാനാകുക.

പരമാവധി 15 പ്രവൃത്തി ദിവസങ്ങള്‍ വരെയാണ് ഉള്ളത്. വിദേശ പൗരന്‍മാര്‍ക്ക് പ്രൊഫഷണല്‍ മേഖലയും പ്രത്യേക സാഹചര്യങ്ങളും അടിസ്ഥാനമാക്കി ഡെന്‍മാര്‍ക്ക് ഇളവുകള്‍ അനുവദിക്കുകയാണ്. മാനേജര്‍ റോളുകള്‍ക്കും നിര്‍ദ്ദിഷ്ട വിഭാഗങ്ങളിലെ വൈദഗ്ധ്യം ആവശ്യമുള്ള ജോലികള്‍ക്കും എല്ലാം പുതിയ നിയമങ്ങള്‍ ബാധകമാകും.

യൂറോപ്പാണോ സ്വപ്‌നം? വര്‍ക്ക് പെര്‍മിറ്റ് വേണ്ടാത്ത രാജ്യങ്ങളെ അറിയാം

Share

Leave a Reply

Your email address will not be published. Required fields are marked *