കോഴിക്കോട് : പാട്ടിന്റെ മൗന സരോവരത്തില്‍ പൊന്നില്‍ കുളിച്ചെത്തിയ സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മാസ്റ്ററുടെ ഗാനങ്ങളാല്‍ ഇന്നലെ ടൗണ്‍ഹാളില്‍ തിങ്ങി നിറഞ്ഞ ആസ്വാദകര്‍ക്ക് കണ്ണീര്‍പൂവിന്റെ ഓര്‍മ്മകള്‍ സമ്മാനിച്ചു.കവിയും ഗാന രചയിതാവുമായ പി കെ ഗോപി ഉദ്ഘാടനം ചെയ്തു .ആത്മസൗഹൃദങ്ങളില്‍ നൈര്‍മ്മല്യവും സംഗീതജ്ഞാനത്തില്‍ ഔന്നത്യവും പുലര്‍ത്തിയനിസ്വാര്‍ത്ഥ വ്യക്തിത്വമായിരുന്നു ജോണ്‍സണ്‍ മാഷിനെന്നു പി കെ ഗോപി അഭിപ്രായപ്പെട്ടു. കലയെ യഥാര്‍ത്ഥ ലാളിത്യത്തോടെ കാണാന്‍ കഴിഞ്ഞതിനാല്‍ അതിശയോക്തിയും ആഡംബരവും കലര്‍ന്ന ജീവിതം അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ലന്നും ഗോപി പറഞ്ഞു.ജോണ്‍സണ്‍ മാസ്റ്ററൊന്നിച്ച് പാട്ടൊരുക്കിയ അനുഭവങ്ങള്‍ പി കെ ഗോപി പങ്കുവെച്ചു.
തുടര്‍ന്ന് രാഗ്തരംഗ് സംഘാടകര്‍ ചേര്‍ന്ന് അദ്ദേഹത്തെ ആദരിച്ചു.രാഗ്തരംഗ് ചെയര്‍മാന്‍ കെ ശരത് കുമാര്‍ അധ്യക്ഷത വഹിച്ചു.ചടങ്ങില്‍ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകരായ ടി പി ഹാഷിര്‍ അലിയെയും സന്നാഫ് പാലക്കണ്ടിയേയും അനുമോദിച്ചു.പി എം നിസാര്‍ അബ്ദുല്ല, പി വിജയ മോഹന്‍ , എ രാംശങ്കര്‍ എന്നിവര്‍ സംസാരിച്ചു.ശരത്, റഹീസ്, സുബൈര്‍ , മുഹമ്മദ് അസ്ലം,തീര്‍ത്ഥ സുരേഷ് ,ജിഷ ഉമേഷ് , രാഗ സുധ, മുരളീധരന്‍,കേദാര്‍ നാഥ്, ദക്ഷ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.സുശാന്തും സംഘവുമായിരുന്നുഓര്‍ക്കസ്ട്ര .