കോഴിക്കോട്: ആയുര്‍വ്വേദ മരുന്നുകള്‍ ഉപയോഗിക്കുമ്പോള്‍ സൈഡ് ബെനിഫിറ്റാണ് ഉണ്ടാകുന്നതെന്നും മറിച്ച് സൈഡ് ഇഫക്ടല്ലെന്നും ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് സി.എസ്. ഡയസ്. ആയുര്‍വ്വേദിക് മെഡിസിന്‍ മാനുഫാക്ചേഴ്സ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ(എഎംഎംഒഐ) സംസ്ഥാന സമ്മേളനം കോഴിക്കോട് ഹോട്ടല്‍ വുഡ്ഡീസില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആയുര്‍വ്വേദ മരുന്നുകളും ചിക്തിസാ രീതിയും ലോക വ്യാപകമായി പ്രചുര പ്രചാരം കൈവരിക്കുകയാണ്. പരമ്പരയായി പകര്‍ന്നു കിട്ടിയ ആയുര്‍വ്വേദ അറിവുകളെ ഡിജിറ്റലൈസ് ചെയ്ത് ലൈബ്രറി തയ്യാറാക്കണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ഡോ. ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു
സെമിനാര്‍ ഉദ്ഘാടനവും അവാര്‍ഡ് ദാനവും എം.കെ. രാഘവന്‍ എം.പി. നിര്‍വഹിച്ചു. . സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി മുഖ്യാതിഥിയായിരുന്നു . ഡോ. ജയ.വി.ദേവ് ( ആയുര്‍വ്വേദ ഡെപ്യൂട്ടി ഡ്രഗ്‌സ് കണ്‍ട്രോളര്‍), ഡോ.ടി.കെ. ഹൃദീക് ( എംഡി ഔഷധി), കൃഷ്ണദാസ് വാര്യര്‍ (എക്സിക്യുട്ടീവ് ഡയറക്ടര്‍ ആര്യവൈദ്യ ഫാര്‍മസി), ഡോ. എ.വി.അനൂപ് (നാഷണല്‍ കോ-ഓഡിനേറ്റര്‍ എഎംഎംഒഐ). ബേബി മാത്യു ( എംഡി സോമതീരം ആയുര്‍വ്വേദ ഗ്രൂപ്പ്) എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. എഎംഎംഒഐ സംസ്ഥാന പ്രസിഡന്റ് ഡോ. പി. രാംകുമാര്‍ സ്വാഗതവും സ്റ്റേറ്റ് ജോയന്റ് സെക്രട്ടറി ജോയച്ചന്‍ കെ.ഇ. നന്ദിയും പറഞ്ഞു.
എഎംഎംഒഐ മാധ്യമ അവാര്‍ഡുകള്‍ മാതൃഭൂമി ന്യൂസ് ഡെപ്യൂട്ടി എഡിറ്റര്‍ കെ. മധു, കേരള കൗമുദി തൃശൂര്‍ ബ്യൂറോ ചീഫ് ഭാസി പാങ്ങില്‍ എന്നിവര്‍ക്ക് എം.കെ. രാഘവന്‍ എം.പി. സമ്മാനിച്ചു. മലയാള മനോരമ ആരോഗ്യം ഡെപ്യൂട്ടി ചീഫ് എഡിറ്റോറിയല്‍ കോ -ഓഡിനേറ്റര്‍ക്കുള്ള അവാര്‍ഡ് മാത്യുവും ഏറ്റു വാങ്ങി. എത്തനോ വെറ്റനറി മരുന്നുകള്‍ ഉത്പാദിപ്പിച്ച് ക്ഷീര മേഖലയ്ക്ക് മുതല്‍ക്കൂട്ടായ പ്രവര്‍ത്തനങ്ങള്‍കാഴ്ച വച്ചതിനുള്ള പുരസ്‌കാരങ്ങള്‍ മലബാര്‍ മില്‍മ എംഡി കെ.സി. ജെയിംസ്, കേരള ആയുര്‍വ്വേദിക് കോ- ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് ഡോ.വി.ജി. ഉദയകുമാര്‍ എന്നിവര്‍ ഏറ്റുവാങ്ങി.
വര്‍ത്തമാന കാലത്തെ ആയുര്‍വ്വേദ നയങ്ങളെക്കുറിച്ച് ആയുഷ് ഡ്രഗ് കണ്‍ട്രോള്‍ പോളിസി വിഭാഗം ഉപദേശകന്‍ ഡോ. കൗസ്തുഭ ഉപാധ്യയ സംസാരിച്ചു. തുടര്‍ന്ന് ‘ആയുര്‍വ്വേദ ഔഷധ നിര്‍മാണ രംഗത്തെ സാധ്യതകളും വെല്ലുവിളികളും’ എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു.
ആയുര്‍വ്വേദത്തിന് പാര്‍ശ്വ ഗുണങ്ങള്‍ മാത്രം: ജസ്റ്റിസ് സി.എസ്. ഡയസ്