17 ദശലക്ഷം പ്രകാശവര്‍ഷം അകലെയുള്ള ‘ഈവിള്‍ ഐ’ ഗാലക്‌സിയുടെ ചിത്രം പുറത്തുവിട്ടു

17 ദശലക്ഷം പ്രകാശവര്‍ഷം അകലെയുള്ള ‘ഈവിള്‍ ഐ’ ഗാലക്‌സിയുടെ ചിത്രം പുറത്തുവിട്ടു

‘ഈവിള്‍ ഐ’ എന്നറിയപ്പെടുന്ന കോമ ബെറനിസസ് നക്ഷത്രസമൂഹം ഭൂമിയില്‍ നിന്ന് 17 ദശലക്ഷം പ്രകാശവര്‍ഷം അകലെയാണ്. ഈ ഗ്യാലക്‌സിയുടെ ചിത്രം പുറത്തുവിട്ടിരിക്കുകയാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. നാസയുടെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ചിത്രം പുറത്ത് വിട്ടത്.

ഗാലക്സിയുടെ തിളക്കമുള്ള ന്യൂക്ലിയസിന് ചുറ്റും പൊടികളാല്‍ മൂടപ്പെട്ടതിനാലാണ് ഇതിനെ ‘ബ്ലാക്ക് ഐ’, ‘ഇവിള്‍ ഐ’ എന്നൊക്കെ പേര് വരാന്‍ കാരണം. ഒരു ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു സാറ്റലൈറ്റ് ഗാലക്‌സിയുമായി കൂട്ടിയിടിച്ച് ‘ഈവിള്‍ ഐ’ ഗാലക്‌സി ഏതാണ്ട് പൂര്‍ണ്ണമായും നശിച്ചുപോയിരുന്നു. അവശേഷിക്കുന്ന ഭാഗങ്ങളുടെ ചിത്രങ്ങളാണ് നാസ ഇപ്പോള്‍ പുറത്ത് വിട്ടത്.

ഭൂരിഭാഗം ഗാലക്‌സികളിലെയും പോലെ ‘എം64’ ലെ എല്ലാ നക്ഷത്രങ്ങളും ഒരേ ദിശയില്‍ ഭ്രമണം ചെയ്യുന്നു. 1990-കളിലെ പഠനങ്ങളില്‍ ‘ഈവിള്‍ ഐ’ ഗാലക്‌സിയിലെ നക്ഷത്രങ്ങള്‍ വിപരീത ദിശയിലാണ് കറങ്ങുന്നതെന്ന് കണ്ടെത്തിയിരുന്നു. ചെറിയ ദൂരദര്‍ശിനികളില്‍ കാണപ്പെടുന്നതിനാല്‍ ‘എം64’ എന്നാണ് അമച്വര്‍ ജ്യോതിശാസ്ത്രജ്ഞര്‍ക്കിടയില്‍ ഇത് അറിയപ്പെടുന്നത്.

പതിനെട്ടാം നൂറ്റാണ്ടില്‍ ഫ്രഞ്ച് ജ്യോതിശാസ്ത്രജ്ഞനായ മെസ്സിയറാണ് ഇത് ആദ്യമായി പട്ടികപ്പെടുത്തിയത്. ചിത്രം ഇതിനോടകം സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. നീല നിറത്തിലുള്ള നക്ഷത്രങ്ങളാണ് ചിത്രത്തില്‍ ശ്രദ്ധേയമായത്. മുമ്പും ക്ഷീരപഥത്തിന്റെ ഇതുവരെ കാണാത്ത ചിത്രങ്ങളും വിശദാംശങ്ങളും നാസ പുറത്തുവിട്ടിരുന്നു. ജെയിംസ് വെബ് ബഹിരാകാശ ദൂരദര്‍ശിനി ഉപയോഗിച്ചാണ് ‘ഈവിള്‍ ഐ’ ഗാലക്സിയുടെ ചിത്രം നാസ പകര്‍ത്തിയത്.

 

17 ദശലക്ഷം പ്രകാശവര്‍ഷം അകലെയുള്ള ‘ഈവിള്‍ ഐ’ ഗാലക്‌സിയുടെ ചിത്രം പുറത്തുവിട്ടു

 

Share

Leave a Reply

Your email address will not be published. Required fields are marked *