അഹമ്മദാബാദ്: ഞായറാഴ്ച ഗുജറാത്തിലുടനീളം മിന്നലേറ്റ് 20 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. സ്റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ (എസ്.ഇ.ഒ.സി) പ്രകാരമുള്ള പി.ടി.ഐ റിപ്പോര്‍ട്ടില്‍ പറയുന്നു. ഞായറാഴ്ച സംസ്ഥാനത്ത് പെയ്ത തീവ്രമായ കാലവര്‍ഷക്കെടുതിയിലാണ് മരണങ്ങള്‍ സംഭവിച്ചത്. ദഹോദ് – 4, ബറൂച്ച് – 3, താപി – 2, അഹമ്മദാബാദ്, അംറേലി, ബനാസ്‌കന്ത, ബോതാഡ്, ഖേദ, മെഹ്‌സാന, പഞ്ച്മഹല്‍, സബര്‍കന്ത, സൂറത്ത്, സുരേന്ദ്ര നഗര്‍, ദേവ്ഭൂമി ദ്വാരക എന്നിവിടങ്ങളില്‍ ഒന്നുവീതവുമാണ് മരണം.
സംഭവത്തില്‍ ആഭ്യന്തര മന്ത്രി അമിത്ഷാ ദുഃഖം രേഖപ്പെടുത്തി. ഗുജറാത്തിലെ വിവിധ നഗരങ്ങളില്‍ മോശം കാലാവസ്ഥയിലും മിന്നലിലും നിരവധി പേര്‍ മരിച്ച സംഭവത്തില്‍ അതിയായ ദുഃഖമുണ്ട്. ഈ ദുരന്തത്തില്‍ തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍ക്ക് അനുശോചനം രേഖപ്പെടുത്തുന്നു. പ്രാദേശിക ഭരണകൂടം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്, പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കുന്നതിനായി പ്രാര്‍ത്ഥിക്കുന്നു -അമിത് ഷാ എക്‌സില്‍ കുറിച്ചു.
ഇന്ന് മുതല്‍ ഗുജറാത്തില്‍ മഴയില്‍ ക്രമാനുഗതമായ കുറവുണ്ടാകുമെന്നാണ് കാലാവസ്ഥ പ്രവചനം.