യുപിഐ പേയ്മെന്റുകളെ ആശ്രയിക്കുന്നതിനാല്‍ മിക്കവരും പണം കൈവശം വയ്ക്കാറില്ല. പക്ഷേ യുപിഐ പേയ്‌മെന്റ് പരാജയപ്പെടുമ്പോഴോ സെര്‍വര്‍ ഡൗണാകുമ്പോഴും പലപ്പോഴും പെട്ടുപോകാറുണ്ട്. യുപിഐ ഇടപാടുകള്‍ക്കിടയില്‍ പേയ്മെന്റ് മുടങ്ങുന്നതിന്് പല കാരണങ്ങളുണ്ട്. ഉദാഹരണത്തിന്, നിങ്ങള്‍ തെറ്റായ യുപിഐ ഐഡി നല്‍കിയാലോ ബാങ്ക് സെര്‍വറുകള്‍ പ്രവര്‍ത്തനരഹിതമായാലോ നിങ്ങളുടെ ഇന്റര്‍നെറ്റ് പ്രവര്‍ത്തിക്കുന്നില്ലെങ്കിലുമൊക്കെ യുപിഐ ട്രാന്‍സ്ഫര്‍ പരാജയപ്പെടും.
മിക്ക ബാങ്കുകളും പ്രതിദിന യുപിഐ ഇടപാടിന് പരിധി നിശ്ചയിച്ചിട്ടുണ്ട്. ഇത് മനസ്സിലാക്കണം.ഒന്നിലധികം യുപിഐ ആപ്പുകള്‍ ഉപയോഗിക്കുക: ഗൂഗിള്‍പേ,ഫോണ്‍ പേ, പേടിഎം പോലുള്ള ഒന്നിലധികം യുപുഐ ആപ്പുകളിലേക്ക് നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകള്‍ ലിങ്ക് ചെയ്യുക.
ഇന്റര്‍നെറ്റ് കണക്ഷന്‍ കൃത്യമാക്കുക.നെറ്റ് കണക്ഷന്‍ ഇല്ലെങ്കില്‍ ഇടപാടുകള്‍ പരാജയപ്പെടാന്‍ ഇടയാക്കും.പല ബാങ്കുകളും വാലറ്റ് സേവനം പേയ്‌മെന്റ് ആപ്പുകളില്‍ നല്‍കുന്നുണ്ട്. അതിലേക്കു പണം ചേര്‍ത്തശേഷം ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഇല്ലെങ്കിലും യുപിഐ പിന്‍ ആവശ്യമില്ലാതെയും ഉപയോഗിക്കാനാകും. എന്‍ എഫ്‌സി ഉപയോഗിച്ച് ഓഫ്ലൈന്‍ പേയ്മെന്റുകളും നടത്താനാകും.
സെര്‍വര്‍ ഡൗണ്‍ പ്രശ്‌നങ്ങള്‍ മിക്കവാറും താല്‍ക്കാലികമായിരിക്കും. ചുരുങ്ങിയ സമയത്തിനുള്ളില്‍ പരിഹരിക്കപ്പെട്ടേക്കാം