ശിഹാബ് തങ്ങള്‍ കര്‍മ്മ ശ്രേഷ്ഠ പുരസ്‌കാരം സി രാധാകൃഷ്ണന്

ശിഹാബ് തങ്ങള്‍ കര്‍മ്മ ശ്രേഷ്ഠ പുരസ്‌കാരം സി രാധാകൃഷ്ണന്

കോഴിക്കോട്: ശിഹാബ് തങ്ങള്‍ പഠന ഗവേഷണ കേന്ദ്രം ഏര്‍പ്പെടുത്തിയ ശിഹാബ് തങ്ങള്‍ കര്‍മ്മ ശ്രേഷ്ഠ പുരസ്‌കാരം സി രാധാകൃഷ്ണന് സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളത്തില്‍ അറിയിച്ചു. 29ന് വൈകീട്ട് 3.3.ന് ഹൈസണ്‍ ഹെറിറ്റേജില്‍ നടക്കുന്ന ചടങ്ങില്‍ സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനവും അവാര്‍ഡ് സമര്‍പ്പണവും നടത്തും. ശിഹാബ് തങ്ങള്‍ പഠന ഗവേഷണ കേന്ദ്രം മുഖ്യ രക്ഷാധികാരി മുനവറലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാവും. ഫലസ്തീന്‍ അംബാസിഡര്‍ അദ്‌നാന്‍ അല്‍ ഹൈജ മുഖ്യാതിഥിയാവും. അന്‍പതിനായിരം രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്‌കാരം അബുദബി മലപ്പുറം ജില്ലാ കെഎംസിസിയും സഹകരണത്തോടെയാണ് നല്‍കുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ സംഘാടക സമിതി കണ്‍വീനര്‍ എംകെ ഹംസ, പഠന ഗവേഷണ കേന്ദ്ര ചെയര്‍മാന്‍ എകെ സൈനുദ്ദീന്‍,ഡയറക്ടര്‍ അബ്ദുല്ല വാവൂര്‍ ,വൈസ് ചെയര്‍മാന്‍ എഎം അബൂബക്കര്‍ സംബന്ധിച്ചു.

 

ശിഹാബ് തങ്ങള്‍ കര്‍മ്മ ശ്രേഷ്ഠ പുരസ്‌കാരം സി രാധാകൃഷ്ണന്

Share

Leave a Reply

Your email address will not be published. Required fields are marked *