ഉത്തരകാശി: സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയ 41 പേരെ രക്ഷിക്കാന്‍ ലംബമായി തുരക്കുന്നതിനുള്ള യന്ത്രം എത്തിക്കാന്‍ ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന് നിര്‍ദേശം. ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം ചേര്‍ന്ന ശേഷം വെര്‍ട്ടിക്കല്‍ ഡ്രില്ലിങ്ങ് ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
സത്ലജ് ജല്‍ വൈദ്യുതി നിഗവും ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷനാണ് ലംബമായി തുരക്കുന്നതില്‍ അന്തിമതീരുമാനം എടുക്കേണ്ടത്. തീരുമാനം ലഭിച്ചാല്‍ ഉടന്‍ ഡ്രില്ലിങ് ആരംഭിക്കാന്‍ തയ്യാറായിരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.അവശിഷ്ടങ്ങളിലെ ഇരുമ്പുപാളികളില്‍ തട്ടി ഓഗര്‍ യന്ത്രത്തിനും മെഷീന്‍ സ്ഥാപിച്ചിരുന്ന കോണ്‍ക്രീറ്റ് ബേസ്മെന്റിനും ഇളക്കം സംഭവിച്ചിനെത്തുടര്‍ന്ന് പലവട്ടം രക്ഷാദൗത്യം നിര്‍ത്തിവെക്കുകയായിരുന്നു.