ആഭ്യന്തര രാജ്യാന്തര സമ്മേളനങ്ങള്‍ക്ക് വേദിയാകാന്‍ തിരുവനന്തപുരം ഹയാത് റീജന്‍സി സജ്ജം. ഒന്നാം വാര്‍ഷികത്തില്‍ ലോകോത്തര നിലവാരത്തിലുളള സൗകര്യങ്ങളോടെ വാണിജ്യ ഭൂപടത്തില്‍ സ്ഥാനമുറപ്പിക്കുകയാണ് ലക്ഷ്യമെന്ന് ഹയാത് റീജന്‍സി ജനറല്‍ മാനേജര്‍ രാഹുല്‍ രാജ് പറഞ്ഞു. ട്വന്റി 20 ക്രിക്കറ്റ് മല്‍സരത്തിന് എത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് താമസമൊരുക്കിയത് ഇവിടെയാണ്.
ആധുനിക ഉപകരണങ്ങളുള്ള ജിംനേഷ്യം, ലോകനിലവാരത്തില്‍ രൂപകല്‍പ്പന ചെയ്ത നീന്തല്‍ക്കുളം തുടങ്ങിയവ ഹയാത്തിന്റെ പ്രത്യേകതകളാണ്. ലോകോത്തര നിലവാരത്തിലുള്ള 132 മുറികളും,വിശാലമായ പ്രസിഡന്‍ഷ്യല്‍ സ്വീറ്റുമാണ് മറ്റൊരു പ്രത്യേകത.വര്‍ക്ക് സ്റ്റേഷന്‍, സ്വീകരണമുറി, അടുക്കള, ഡൈനിങ് ഏരിയ തുടങ്ങിയ ഉള്‍പ്പെടുന്നതാണ് പ്രസിഡന്‍ഷ്യല്‍ സ്വീറ്റ്.മീറ്റിങ്, ഇന്‍സെന്റീവ്, കോണ്‍ഫറന്‍സ്, എക്‌സിബിഷന്‍ അഥവാ മൈസ് ഇവന്റുകളിലാണ് അടുത്തര്‍ഷം കൂടുതല്‍ ശ്രദ്ധനല്‍കുകയെന്ന് ഹയാത് റീജന്‍സിജനറല്‍ മാനേജര്‍ രാഹുല്‍ രാജ് പറഞ്ഞു.
കഴിഞ്ഞവര്‍ഷം ഹോട്ടലിന്റെ മൊത്തം വരുമാനത്തിന്റെ 25 ശതമാനവും മൈസിലൂടെയായിരുന്നു ലഭിച്ചത്.ലോകാരോഗ്യ സംഘടനയുടെയും ഐ.എല്‍.ഒയുടെയും ഉള്‍പ്പടെ രാജ്യാന്തര സമ്മേളനങ്ങള്‍ക്കും ഹയാത് വേദിയായി.