കോഴിക്കോട്: ആയുര്‍വേദിക് മെഡിസിന്‍ മാനുഫാക്ചേഴ്സ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യയുടെ സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി സ്‌കൂളുകളില്‍ ഔഷധ സസ്യങ്ങള്‍ നട്ടു. ജില്ലയിലെ തെരഞ്ഞെടുത്ത 20 സ്‌കൂളുകളിലാണ് ഔഷധ സസ്യങ്ങള്‍ നട്ടത്. ആര്യവൈദ്യ വിലാസിനി വൈദ്യശാലയുടെ ആഭിമുഖ്യത്തില്‍ ബിഇഎം ഗേള്‍സ് ഹൈസ്‌ക്കൂളില്‍ നടന്ന ചടങ്ങില്‍ ഡിഎംഒ (ആയുര്‍വ്വേദം) ജെസി ചെടിനട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. പ്രധാനാധ്യാപിക ജെസി, ഡോ. മനോജ് കാളൂര്‍, റീജ മനോജ്, ഫാസില്‍ എന്നിവര്‍ പങ്കെടുത്തു.
അഷ്ടവൈദ്യന്‍ തൈക്കാട്ട് മൂസ്സ് വൈദ്യരത്നം ഔഷധശാലയുടെ നേതൃത്വത്തില്‍ കോഴിക്കോട് കാലിക്കറ്റ് ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടന്ന പരിപാടി പ്രധാനാധ്യാപിക സൈനബ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ഡോ. കെ. എസ്. വിമല്‍ കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. നേച്ചര്‍ ക്ലബ് കോര്‍ഡിനേറ്റര്‍ ഷബ്‌ന ടീച്ചര്‍, ഫാത്തിമ ടീച്ചര്‍, ബാഷിറ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.