ബോളിവുഡ് സൂപ്പര്‍താരം എന്നൊക്കെ കേള്‍ക്കുമ്പോള്‍ താരപ്രഭയുടെ ഒരു വലിയ ലോകത്തെക്കുറിച്ചാണ് നാം ചിന്തിക്കുക.എന്നാല്‍ സല്മാന്ഖാന് എന്ന സൂപ്പര്‍ താരം 26 വര്‍ഷത്തിലേറെയായി പുറത്ത് നിന്ന് അത്താഴം കഴിക്കാറില്ലെന്നതാണ് ആ കൗതുകം. അദ്ദേഹത്തിന്റെ ലോകം വീട്, ഷൂട്ടിംഗ്, ഹോട്ടല്‍ എയര്‍പോര്‍ട്ട്, ലൊക്കേഷന്‍, ജിമ്മ് മാത്രമാണ്. വീട് വിട്ട് യാത്ര ചെയ്യാറുള്ളത് ഷൂട്ടിംഗിന് വേണ്ടി മാത്രം.വീട്ടുമുറ്റത്തിരിക്കുന്നതോ ഫാമിലേക്ക് പോകുന്നതോ മാത്രമാണ് ഔട്ടിങ് എന്ന രീതിയില്‍ ആകെ ചെയ്യാറുള്ളതെന്നും സല്മാന് ഖാന് പറഞ്ഞു.എന്റെ കുടുംബത്തേക്കാള്‍ കൂടുതല്‍ സമയം ഞാന്‍ എന്റെ സ്റ്റാഫിനൊപ്പം ചെലവഴിക്കുന്നു. അടുത്തകാലത്ത് പുറത്തുപോയത് അമ്മയേയും കൂട്ടി ഒരു ചായ കുടിക്കാനാണെന്നും സല്മാന് ഖാന് കൂട്ടിച്ചേര്‍ത്തു.